കൊയിലാണ്ടി അരിക്കുളത്ത് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

Advertisement

കോഴിക്കോട്. കൊയിലാണ്ടി അരിക്കുളത്ത് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. അരിക്കുളം സ്വദേശി അർജുനാണ് മരിച്ചത്. കൊയിലാണ്ടിയിൽ കെഎസ്ആർടിസിയും സ്വകാര്യ ബസ്സും കൂട്ടിയിടിച്ചും പത്തനംതിട്ട കോന്നിയിൽ വാൻ നിയന്ത്രണം വിട്ടു മറിഞ്ഞും അപകടമുണ്ടായി.

ഇന്ന് പുലർച്ചയാണ് കൊയിലാണ്ടി അരിക്കുളത്ത് അപകടമുണ്ടായത്. അർജുന്റെ ബൈക്ക് നിയന്ത്രണം വിടുകയും സമീപത്തുണ്ടായിരുന്ന ഓടയിലേക്ക് മറിയുകയുമായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസമാണ് അർജുന്റെ വിവാഹനിശ്ചയം നടന്നത്.
കോഴിക്കോട് നാദാപുരത്ത് കെഎസ്ആർടിസിയും സ്വകാര്യ ബസ്സും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തനംതിട്ട കോന്നി പുളിമുക്കിൽ വാൻ നിയന്ത്രണം വിട്ടു മറിഞ്ഞാണ് അപകടം. ഇലക്ട്രിക് പോസ്റ്റ് ഉൾപ്പെടെ തകർത്ത ശേഷം വാൻ തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു.

Advertisement