തിരുവനന്തപുരം. ലൈംഗിക പീഡനപരാതിയിൽ എം മുകേഷ് MLAയ്ക്ക് നിർണായകദിനം .തിരുവനന്തപുരത്ത് ചേരുന്ന സിപിഐഎം സെക്രട്ടേറിയറ്റ് എംഎൽഎ സ്ഥാനം രാജിവയ്ക്കുന്നതിൽ നിലപാട് എടുത്തേക്കും.അതേസമയം പ്രതിഷേധങ്ങൾക്ക് ഇടയിൽ അഭിഭാഷകനെ കാണാൻ എം മുകേഷ് കൊച്ചിയിൽ എത്തി.
ലൈംഗിക പീഡനപരാതിയിൽ എം എൽ എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യഠ ശക്തമാകുന്നതിനിടെയാണ് നിയമസഹായം തേടി എം മുകേഷ് കൊച്ചിയിൽ എത്തിയത്. തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് പൊലീസ് സുരക്ഷയിൽ MLA ബോർഡ് വരെ നീക്കിയായിരുന്നു എം മുകേഷിൻ്റെ കൊച്ചി യാത്ര ..
ഇന്ന് ചേരുന്ന സി പി ഐ എം സംസ്ഥാന സെക്രട്ടേറിയേറ്റ് എം മുകേഷിൻ്റെ രാജി കാര്യത്തിൽ തീരുമാനം എടുക്കും. രാജി വെച്ചാൽ ഉണ്ടാകുന്ന രാഷ്ട്രീയ ചലനങ്ങൾ കൂടി നിരീക്ഷിച്ചാകും തീരുമാനം എടുക്കുക.
ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇതുവരെ മുകേഷിന് നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ മുകേഷിൻ്റെ അഭിഭാഷകൻ
അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും കൂട്ടിച്ചേർത്തു.
അതേ സമയം മുകേഷിൻ്റെ രാജി ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധമാണ്
സംസ്ഥാനത്ത് ഉയരുന്നത്