വ്യാജ പാസ്പോർട്ട് നിർമാണവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന പോലീസുകാരൻ അറസ്റ്റിൽ

Advertisement

തിരുവനന്തപുരം . വ്യാജ പാസ്പോർട്ട് നിർമാണവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന പോലീസുകാരൻ അറസ്റ്റിൽ.. സസ്പെൻഷനിൽ ആയിരുന്ന തുമ്പ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അൻസിലിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.. പാസ്പോർട്ടിനായി വ്യാജ രേഖകൾ നിർമ്മിക്കാൻ കൂട്ടുനിന്നതിനാണ് ഇയാൾക്കെതിരെ കേസെടുത്തത്..

തുമ്പ പോലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ ആയ അൻസിൽ അസീസാണ് തട്ടിപ്പിലെ മുഖ്യസൂത്രധാരൻ.. സ്റ്റേഷൻ പരിധിയിലെ 13 പാസ്പോർട്ടുകളിൽ കൃത്രിമത്വം കാട്ടിയതിനാണ് കേസ്. വിഷയത്തിൽ ഇയാളെ നേരത്തെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് ഇയാൾ ഒളിവിലായിരുന്നു. അന്വേഷണ മികവിനുള്ള ബാഡ്ജ് ഓഫ് ഓണർ ലഭിച്ച പോലീസുകാരനാണ് തട്ടിപ്പുകാരനായ അൻസിൽ.. ആളൊഴിഞ്ഞ വീട് വാടകയ്ക്കെടുത്താണ് മരിച്ചവരുടെ പേരിൽ വ്യാജ രേഖ ചമച്ച് തട്ടിപ്പ് നടത്തിയത്.. കഴിഞ്ഞ രണ്ടു വർഷമായി അൻസിൽ തുമ്പ പോലീസ് സ്റ്റേഷനിൽ പാസ്പോർട്ട് വെരിഫിക്കേഷൻ ഡ്യൂട്ടിയിലുണ്ട്. വ്യാജപാസ്പോർട്ട് സംഘം വാടകയ്ക്കെടുത്ത വീടിന്റെ വിലാസത്തിൽ വരുന്ന അപേക്ഷകളെല്ലാം അൻസിൽ പരിശോധനയില്ലാതെ പാസാക്കി വിടുകയായിരുന്നു. മറ്റേതെങ്കിലും ഉദ്യോഗസ്ഥരുടെ കൈവശമാണ് ഫയൽ എത്തുന്നതെങ്കിൽ തനിക്ക് പരിചയമുള്ള ആളെന്ന് വരുത്തി സ്വാധീനത്തിലൂടെ വെരിഫിക്കേഷൻ പാസാക്കും. നിരവധി ക്രിമിനൽ കേസ് പ്രതികൾ ഈ സംഘത്തിന്റെ ഒത്താശയോടെ പാസ്പോർട്ട് സംഘടിപ്പിച്ചു എന്നാണ് വിവരം. ഈ പാസ്പോർട്ട് ഉപയോഗിച്ച് രാജ്യം വിട്ടവരുടെ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. സംഭവത്തിൽ മുമ്പ് ആറു പേരെ അറസ്റ്റ് ചെയ്തിരുന്നു.. പാസ്പോർട്ട് അപേക്ഷകരായ നാലു പേരെ കൂടാതെ വ്യാജ രേഖ ചമച്ച മണക്കാട് സ്വദേശി കമലേഷ്, ഇടനിലക്കാരൻ മൺവിള സ്വദേശി പ്രശാന്ത് എന്നിവയാണ് അറസ്റ്റിലായത്..

Advertisement