കൊച്ചി. മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതി മാറ്റണമെന്ന ആവശ്യം. അനില്‍ അക്കരക്കെതിരെ ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി. ജഡ്ജിമാർ സ്വാധീനങ്ങൾക്ക് വഴങ്ങിയേക്കാമെന്ന പ്രചാരണം കോടതിയിൽ നിന്ന് നീതി ലഭിക്കില്ലെന്ന സംശയം ജനങ്ങളിൽ ഉണ്ടാക്കും. മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന ജഡ്ജിയെ സംശയത്തിന്റെ നിഴലിൽ ആക്കുന്നത് കുറ്റകരം. അനിൽ അക്കരയ്ക്കെതിരെ കർശന നടപടി വേണം
രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി അനാവശ്യ ആരോപണമുന്നയിക്കുന്നത് തടയാൻ മാർഗ്ഗനിർദേശം വേണമെന്നും പരാതിയിൽ. അഭിഭാഷകനായ കുളത്തൂർ ജയ്സിങ്ങാണ് പരാതി നൽകിയത്