കോലാപ്പൂരിൽ കൊട്ടാരക്കര സ്വദേശിയെ വെട്ടിക്കൊന്ന സംഭവത്തില്‍ ദുരൂഹത

Advertisement

കോലാപൂര്‍. മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ മലയാളിയെ വെട്ടിക്കൊന്ന സംഭവത്തില്‍ ദുരൂഹത.കൊല്ലം സ്വദേശി ഗിരീഷ് പിള്ളയെ ആണ് അജ്ഞാതർ കൊലപ്പെടുത്തിയത്. കോലാപ്പൂരിലെ ടയർ കടയ്ക്കകത്ത് ഇന്നലെ രാത്രിയാണ് വെട്ടേറ്റ നിലയിൽ മൃതദേഹം കണ്ടെത്തിയത്. വർഷങ്ങളായി കോലാപ്പൂരിൽ ടയർ കട നടത്തുകയായിരുന്നു. കൊല്ലം കൊട്ടാരക്കര സ്വദേശിയാണ്. ഇന്നലെ രാത്രി ഫോണിൽ ലഭിക്കാത്തതിനെത്തുടർന്ന് ഭാര്യ കോലാപ്പൂരിലെ സുഹൃത്തുക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. പ്രതികളെ കുറിച്ച് സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല