ശസ്ത്രക്രിയ പിഴവ്,ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കെരെ കേസ്

Advertisement

ഹരിപ്പാട് .ശസ്ത്രക്രിയ പിഴവിലെ പരാതികൾ. അന്വേഷണ ചുമതല കായംകുളം ഡിവൈഎസ്പി യ്ക്ക്. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കെതിരായകേസ്. വയറ്റിനുള്ളില്‍ പഞ്ഞിശേഖരം വച്ച് തുന്നിക്കെട്ടി എന്നാണ് പരാതി. കേസന്വേഷണം കായംകുളം ഡിവൈഎസ്പി എൻ ബാബുക്കുട്ടന്. ഡിവൈഎസ്പി താലൂക്ക് ആശുപത്രിയിൽ എത്തി വിവരങ്ങൾ ശേഖരിച്ചു.

പെണ്ണൂക്കര സ്വദേശിനിയുടെ പ്രസവ ശസ്ത്ര ക്രിയ സംബന്ധിച്ച രേഖകൾ പരിശോധിച്ചു. ആരോപണവിധേയയായ ഡോക്ടറുടെ മൊഴി ഉടൻ രേഖപ്പെടുത്തും. ആരോപണം നിഷേധിച്ച് ഡോ. ജയിൻ ജേക്കബ്. ഹരിപ്പാട് സ്വകാര്യ ആശുപത്രിക്കെതിരെയും കേസ്

കരുവാറ്റയിലെ ദീപ ഹോസ്പിറ്റലിനെതിരെയാണ് പരാതി. പ്രസവ ശാസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങി. കത്രിക പുറത്ത് എടുത്തത് വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയിലൂടെ. സംഭവം DySP അന്വേഷിക്കും