വാർത്താനോട്ടം

Advertisement

2024 ആഗസ്റ്റ് 31 ശനി

BREAKING NEWS

👉ഇ പി ജയരാജൻ ഇടത് മുന്നണി കൺവീനർ സ്ഥാനം ഒഴിഞ്ഞേക്കു.ഇന്നത്തെ സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കാതെ കണ്ണൂരി ലേക്ക് മടങ്ങി

👉 ജയരാജൻ താമസിച്ചിരുന്ന ഫ്ലാറ്റ് ഒഴിഞ്ഞു. സാധനങ്ങൾ മാറ്റി

👉 ബിജെപി ബന്ധം ചൂണ്ടിക്കാട്ടി ഇന്നലെത്തെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ഇ പി ക്ഷുഭിതനായെന്നും വിവരം.

👉 സെക്രട്ടറിയേറ്റ് പരിഗണിച്ച ഏ കെ ബാലന് മുന്നണി കൺവീനറാകാൻ താല്പര്യമില്ലെന്ന് പാർട്ടിയെ അറിയിച്ചു

👉 ടി പി രാമകൃഷ്ണൻ ഇടത് മുന്നണി കൺവീനറായേക്കാൻ സാധ്യത

👉 സി പി എമ്മിൻ്റ നിർണ്ണായക സംസ്ഥാന കമ്മിറ്റി യോഗം തുടങ്ങി

👉മുകേഷ് വിഷയത്തിലും സി പി എം നിർണ്ണായക തീരുമാനം ഇന്ന്

🌴 കേരളീയം 🌴

🙏 കേരളത്തില്‍ വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത. വടക്ക് കിഴക്കന്‍ അറബിക്കടലില്‍ കച്ചിനും പാകിസ്ഥാനും സമീപപ്രദേശങ്ങളിലായി അതിതീവ്രന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. അതി തീവ്രന്യൂനമര്‍ദ്ദം പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ശക്തിയാര്‍ജിച്ച് ചുഴലിക്കാറ്റായി മാറാന്‍ സാധ്യത ഉണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി .

🙏 മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുടെ ‘ഡെയ്‌ലാ’ എന്ന മദര്‍ഷിപ്പ് വിഴിഞ്ഞം തീര’ത്തെത്തി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തുന്ന നാലാമത്തെ കപ്പലാണിത്. ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പല്‍ കമ്പനിയായ എം.എസ്.സിയുടെ വിഴിഞ്ഞത്തെത്തുന്ന ആദ്യ കപ്പല്‍കൂടിയാണിത്.

🙏 നെഹ്‌റു ട്രോഫി വള്ളംകളി റദ്ദാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച് കെസി വേണുഗോപാല്‍ എംപി . വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് വള്ളംകളി മാറ്റിവച്ചത്. പിന്നീട് നടത്താമെന്നായിരുന്നു ധാരണ.

🙏 നടന്‍ മോഹന്‍ലാല്‍ ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണും. ഉച്ചയ്ക്ക് 12ന് കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിനു ശേഷം മോഹന്‍ലാല്‍ മാധ്യമങ്ങളെ കാണുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷനാണ് അറിയിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം ഇത് ആദ്യമായാണ് മോഹന്‍ലാല്‍ മാധ്യമങ്ങളെ കാണുന്നത്.

🙏 വടകരയില്‍ ഒമ്പത് വയസുകാരിയെ ഇടിച്ചുവീഴ്ത്തി കോമ സ്റ്റേജിലാക്കിയ വാഹനാപകട സംഭവത്തില്‍ ഇടപെട്ട് ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയും. ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് കുട്ടിയെ സന്ദര്‍ശിച്ചു.

🙏 സംവിധായകന്‍ രഞ്ജിത്തിനെതിരെ കോഴിക്കോട് സ്വദേശിയായ യുവാവ് നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍, പരാതിക്കാരന്റെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. നടന്‍ ഇടവേള ബാബുവിനെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച പരാതിക്കാരിയുടെ മൊഴിയെടുപ്പും പൂര്‍ത്തിയായി.

🙏 നടനും എംഎല്‍എയുമായ മുകേഷ് പരാതിക്കാരിക്കെതിരെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ തന്റെ അഭിഭാഷകന് കൈമാറി. ഇന്നലെ അതിരാവിലെ തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലെത്തിയാണ് മുകേഷ് അഭിഭാഷകനെ കണ്ടത്.

🙏 മുകേഷിന്റെ രാജി സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയായില്ല. വിഷയം ഇന്ന് സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും. കൊല്ലത്ത് നിന്നുള്ള നേതാക്കളുടെ അഭിപ്രായം കേള്‍ക്കും. മുകേഷിന് പറയാനുള്ളതും പാര്‍ട്ടി പരിഗണിക്കും.

🙏 മുകേഷ് എം.എല്‍.എ രണ്ട് ദിവസത്തിനുള്ളില്‍ രാജിവെച്ചില്ലെങ്കില്‍ എ.കെ.ജി സെന്ററിന് മുന്നില്‍ പ്രതിഷേധിക്കുമെന്ന് ആക്ടിവിസ്റ്റും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ കെ. അജിത.

🙏 എട്ടു വര്‍ഷത്തെ വാര്‍ഷിക വരിസംഖ്യ അടയ്ക്കാതിരുന്നതിനാല്‍ സംവിധായകന്‍ ആഷിഖ് അബുവിന് നേരത്തേതന്നെ അംഗത്വം നഷ്ടമായിരുന്നുവെന്ന് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍. കുടിശികയായിരുന്ന 5000 രൂപ ഈ മാസം 12നാണ് അടച്ചതെന്നും അംഗത്വം പുതുക്കുന്നത് എക്സ്‌ക്യുട്ടീവ് കമ്മിറ്റി ചര്‍ച്ച ചെയ്യാനിരിക്കെ രാജി വാര്‍ത്ത പ്രചരിച്ചത് വിചിത്രമാണെന്നും ഫെഫ്ക വ്യക്തമാക്കി.

🙏 അഡ്വക്കേറ്റ് വി എസ് ചന്ദ്രശേഖരന്റെ അറസ്റ്റ് തടഞ്ഞ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. നടിയുടെ പരാതിയില്‍ സെപ്റ്റംബര്‍ 3 വരെ അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് ലോയേഴ്സ് കോണ്‍ഗ്രസ് ഭാരവാഹി ആയിരുന്ന ചന്ദ്രശേഖരനെതിരെ കേസ് എടുത്തത്.

🙏 മുകേഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ നിന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ഹണി എം വര്‍ഗ്ഗീസിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അനില്‍ അക്കര ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കി. ജഡ്ജ് സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയുടെ മകള്‍ ആണെന്നും മുന്‍പ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനായി മത്സരിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.

🙏 ബ്രോ ഡാഡി’ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദിനെതിരെ പീഡന പരാതി. മന്‍സൂറിനെ സംരക്ഷിക്കുന്നത് കൊല്ലത്തെ സിപിഎം നേതൃത്വമെന്ന് അതിജീവിത പ്രതികരിച്ചു. ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.

🙏 വധശ്രമകേസില്‍ ക്വട്ടേഷന്‍ പ്രതി അര്‍ജുന്‍ ആയങ്കിക്ക് 5 വര്‍ഷം തടവുശിക്ഷ. 2017ല്‍ കണ്ണൂര്‍ അഴീക്കോട് ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച കേസിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 7 സിപിഎം പ്രവര്‍ത്തകരെയും ശിക്ഷിച്ചിട്ടുണ്ട്.

🇳🇪 ദേശീയം 🇳🇪

🙏ഓപ്പറേഷന്‍ താമരയിലൂടെ കര്‍ണാടക സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന് മുഖ്യന്ത്രി സിദ്ധരാമയ്യ. എന്നാല്‍ പണംകൊണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാരെ വശീകരിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാരിനെ അട്ടിമറിക്കുന്നത് എളുപ്പമുള്ള കാര്യമാവില്ലെന്നും സിദ്ധരാമയ്യ ഓര്‍മിപ്പിച്ചു.

🙏 മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് കോട്ടയില്‍ ഛത്രപതി ശിവാജിയുടെ പ്രതിമ തകര്‍ന്നുവീണ സംഭവത്തില്‍ മാപ്പ് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മറാഠാ വികാരത്തിന് മുറിവേറ്റതില്‍ ഖേദിക്കുന്നു. സംഭവത്തില്‍ താന്‍ തലകുനിച്ച് മാപ്പ് തേടുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ വാഡ്‌വന്‍ തുറമുഖ പദ്ധതിയുടെ ശിലാസ്ഥാപന ചടങ്ങിലാണ് പ്രധാനമന്ത്രിയുടെ മാപ്പപേക്ഷ.

🙏 ബി.ജെ.പിയില്‍ ചേര്‍ന്ന ഝാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രിയും ജെ.എം.എം. നേതാവുമായ ചംപായ് സോറനെ നിരീക്ഷിക്കാന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ചാരന്മാരെ നിയോഗിച്ചിരുന്നെന്ന ആരോപണവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ.

🙏 സിഖ് വിരുദ്ധ കലാപത്തിനിടെ പുല്‍ബംഗേഷ് ഗുരുദ്വാരയില്‍ മൂന്ന് പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്‌ലറിനെതിരെ കുരുക്ക് മുറുകുന്നു. കൊലപാതകം, കലാപമുണ്ടാക്കാനുള്ള പ്രകോപനം എന്നിവ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്താന്‍ ഡല്‍ഹി കോടതി നിര്‍ദേശം നല്‍കി.

🙏രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് അവസാനം കാണാനായി കര്‍ശന നിയമം വേണം എന്ന ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും കത്തയച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ആദ്യ കത്തിന് മറുപടിയില്ലാത്തത് ചോദ്യ ചെയ്താണ് രണ്ടാമത്തെ കത്ത് അയച്ചിരിക്കുന്നത്.

🇦🇴 അന്തർദേശീയം 🇦🇺

🙏ഗസയിൽ ഇസ്രായേൽ സേന ബോംബാക്രമണം നടത്തി 20 പേർ കൂടി കൊല്ലപ്പെട്ടു.സംഭവത്തിൽ ഐക്യരാഷ്ട്രസഭ ശക്തമായി പ്രതിഷേധം അറിയിച്ചു.

🙏 റഷ്യയില്‍ തൊഴില്‍ തട്ടിപ്പിനിരയായ മലയാളികളെ തിരികെയെത്തിക്കണമെന്നും റഷ്യ – ഉക്രൈന്‍ അതിര്‍ത്തിയിലെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സന്ദീപ് ചന്ദ്രന്റെ ഭൗതികശരീരം നാട്ടിലെത്തിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രവിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറിന് കത്തയച്ചു.

⚽🤽🏻‍♀️🏋️‍♀️കായികം🏑🏏🥍

🙏 തുടര്‍ച്ചയായ രണ്ടാം പാരാലിമ്പിക്‌സിലും സ്വര്‍ണമെഡല്‍ നേട്ടവുമായി ഇന്ത്യന്‍ ഷൂട്ടര്‍ അവനി ലേഖ്‌റ. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ സ്റ്റാന്‍ഡിങ് എസ്എച്ച് 1 ഇനത്തിലാണ് അവനി സ്വര്‍ണം നേടിയത്. കഴിഞ്ഞതവണ ടോക്യോയിലും ഇതേയിനത്തില്‍ അവനി സ്വര്‍ണ മെഡല്‍ വെടിവെച്ചിട്ടിരുന്നു.

Advertisement