കൂടരഞ്ഞിയിൽ മദ്യലഹരിയിൽ പിതാവ് മകനെ കുത്തിക്കൊന്നു

Advertisement

കോഴിക്കോട്. കൂടരഞ്ഞിയിൽ മദ്യലഹരിയിൽ പിതാവ് മകനെ കുത്തിക്കൊന്നു. പൂവാറൻ തോട് സ്വദേശി ബിജു എന്ന ജോൺ ആണ് മകൻ ക്രിസ്റ്റിയെ കൊലപ്പെടുത്തിയത്. നെഞ്ചിൽ ഗുരുതരമായി പരിക്കേറ്റ ക്രിസ്റ്റിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മദ്യപാനം ചോദ്യം ചെയ്തതിൽ പ്രകോപിതനായാണ് കൊലപാതകം എന്ന് പോലീസ് പറഞ്ഞു. പിതാവ് ജോണിനെ തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തു.