എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നും ഇപി ജയരാജനെ നീക്കി

Advertisement

തിരുവനന്തപുരം. ബിജെപി ബാന്ധവ വിവാദത്തിൽ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തു നിന്നും ഇ.പി ജയരാജനെ നീക്കി.
ഇന്നലെ ചേർന്ന പാർട്ടി സെക്രട്ടറിയേറ്റ് യോഗത്തിൽ കടുത്ത വിമർശനമുണ്ടായതിന് പിന്നാലെയാണ് നടപടി.ടി.പി രാമകൃഷ്ണനാണ്
പകരം ചുമതല നൽകിയിരിക്കുന്നത്. നടപടിയിൽ പ്രതിഷേധിച്ചു സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കാതെ ഇ.പി
ജയരാജൻ കണ്ണൂരിലേക്ക് മടങ്ങി.

ലോക്സഭ തിരഞ്ഞെടുപ്പ് ദിവസം പാർട്ടിയെയും മുന്നണിയെയും വെട്ടിലാക്കിയ
ഈ പ്രതികരണമാണ് ഇ.പി ജയരാജന്റെ
സ്ഥാനം തെറുപ്പിച്ചത്.പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയിൽ
നടപടിയെടുത്താൽ അത് കോൺഗ്രസിന്
തിരിച്ചടിക്കുള്ള ആയുധമാകുമെന്നായിരുന്നു
സിപിഐഎമ്മിന്റെ ആദ്യ നിലപാട്.
ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ
വിഷയത്തിൽ നടപടി വൈകുന്നതിലുള്ള സിപിഐയുടെ അതൃപ്തി ഉയർത്തി എം.വി
ഗോവിന്ദനാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്.
പിന്നാലെ ഇ.പി ജയരാജൻ രാജി സന്നദ്ധത
അറിയിച്ചു.എന്നാൽ നടപടി നേരത്തെ വേണമെന്ന വി.എൻ വാസവന്റെ അഭിപ്രായം
ഇ പി ജയരാജനെ ക്ഷുഭിതനാക്കി.പിന്നാലെ
ചിന്ത ഫ്ലാറ്റിലെ മുറിയൊഴിഞ്ഞു ഇന്ന് രാവിലെ
എയർ ഇന്ത്യ എക്സ്പ്രസിൽ ഇ.പി ജയരാജൻ
കണ്ണൂരിലേക്ക് മടങ്ങി.പാർട്ടിക്കുള്ളിൽ
ഉയർന്ന രൂക്ഷമായവിമർശനങ്ങൾക്ക്
ഒടുവിലാണ് ഇ.പി ജയരാജന് സ്ഥാനം തെറിച്ചത്.CITU സംസ്ഥാന പ്രസിഡന്റ്
ടി.പി രാമകൃഷ്ണന് പകരം ചുമതല
നൽകിയിട്ടുണ്ട്.പ്രകാശ് ജാവദേക്കറുമായി നടന്നത് രാഷ്ട്രീയ കൂടിക്കാഴ്ച ആയിരുന്നില്ലെന്നും അതിനാലാണ് പാര്‍ട്ടിയെ അറിയിക്കാത്തിരുന്നത് എന്നുമായിരുന്നു വിഷയത്തില്‍ ഇ പിയുടെ വിശദീകരണം.
കണ്ണൂരിലെത്തിയ ഇ പി ജയരാജൻ ഒറ്റ വാക്കിൽ മാധ്യമങ്ങളോട് മറുപടി ഒതുക്കി

സംസ്ഥാന കമ്മിറ്റിക്ക് ശേഷം വൈകിട്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാധ്യമങ്ങളെ കണ്ടു തീരുമാനം അറിയിക്കും.


കുറച്ചു വൈകിയെങ്കിലും ഒരു മുഴം മുൻപേ കണ്ടുള്ള സിപിഐഎമ്മിന്റെ ഏറാണ്
ഇ പി ജയരാജന്റെ സ്ഥാനചലനം.നാളെ മുതൽ ബ്രാഞ്ച് സമ്മേളനം തുടങ്ങുകയാണ്.അതിനു മുൻപേ
നടപടിയെടുത്തു താഴേ തട്ടിലുള്ള വിമർശനം ഒഴിവാക്കുക കൂടി സിപിഐഎം
ലക്ഷ്യമിടുന്നു