ഹരിപ്പാട് സിപിഎമ്മിലും കൂട്ടരാജി

Advertisement

ഹരിപ്പാട്: കായംകുളത്തിന് പിന്നാലെ ഹരിപ്പാട് സിപിഐഎമ്മിലും കൂട്ടരാജി. കുമാരപുരത്ത് 36 സിപിഐഎം അംഗങ്ങൾ രാജിവച്ചു. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ജില്ലാ സെക്രട്ടറിക്കുമാണ് കത്ത് നൽകിയത്.

കുമാരപുരം പഞ്ചായത്ത്‌ പ്രസിഡന്റ് ഉൾപ്പടെയാണ് കത്ത് നൽകിയത്. വിഭാഗീയ പ്രശ്നങ്ങളും കുമാരപുരം സഹകരണ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ടതാണ് കൂട്ടരാജി എന്നാണ് വിവരം.