നെഹ്റു ട്രോഫി വള്ളം കളി: വിശദീകരണവുമായി റിയാസ്

Advertisement

തിരുവനന്തപുരം: നെഹ്റു ട്രോഫി നടത്തിപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തിനിടെ പ്രതികരണവുമായി ടൂറിസം മന്ത്രി പിഎ മുഹമ്മദ്‌ റിയാസ്. വള്ളംകളി നടക്കുമ്പോൾ എല്ലാവിധ സഹായങ്ങളും നൽകുമെന്ന് വ്യക്തമാക്കിയ മന്ത്രി എന്നാൽ വള്ളംകളി എപ്പോൾ നടക്കും എന്ന് കാര്യത്തിൽ വ്യക്തത വരുത്തിയില്

വള്ളംകളി സംഘടിപ്പിക്കുന്നത് NTBR സൊസൈറ്റി ആണെന്നും, ടൂറിസം വകുപ്പ് അല്ലെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വള്ളം കളി ഉപേക്ഷിച്ചേക്കുമെന്ന വാർത്തകൾക്കിടെയാണ് മന്ത്രിയുടെ പ്രതികരണം. നെഹ്റു ട്രോഫി വള്ളംകളി അനിശ്ചിതത്വത്തിന് ബേപ്പൂർ വാട്ടർ ഫെസ്റ്റിന് രണ്ടുകോടി 45 ലക്ഷം രൂപ അനുവദിച്ചത് വിവാദമായിരുന്നു.

എന്നാൽ ബേപ്പൂർ ഫെസ്റ്റ് മലബാറിന്റെ മാത്രം ഉത്സവമല്ലെന്നും ബേപ്പൂർ ഫെസ്റ്റ് നടക്കുന്നത് ഡിസംബർ മാസത്തിലാണെന്നും ഓണാഘോഷ പരിപാടികൾ ആണ് സർക്കാർ ഉപേക്ഷിച്ചതെന്നും മന്ത്രി കുറിപ്പിൽ വ്യക്തമാക്കി.