വിലങ്ങാട് പഠനം നടത്താൻ കേന്ദ്ര ദുരന്ത നിവാരണ സംഘം

Advertisement

കോഴിക്കോട്: ഉരുൾപൊട്ടൽ ഉണ്ടായ കോഴിക്കോട് നാദാപുരം വിലങ്ങാട് പഠനം നടത്താൻ കേന്ദ്ര ദുരന്ത നിവാരണ സംഘം എത്തി. സംസ്ഥാന ദുരന്ത നിവാരണ സംഘവും ഇവർക്കൊപ്പം ഉണ്ടായിരുന്നു വയനാടിനൊപ്പം വിലങ്ങാടിനെയും ഉൾപെടുത്തിയുള്ള റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിക്കുമെന്ന് സംഘം പറഞ്ഞു.


ബിൽഡിങ് റിസർച്ച് ഓർഗനൈസേഷൻ ഡയറക്ടർ പ്രദീപ്‌കുമാർ, ഐ ഐ ടി പ്രൊഫസർ ഡോ. കുനങ്കോ, സി ഡി ആർ ഐ: കൺസൾട്ടന്റ് അജയ്കുമാർ, കെ എസ് ഡി എം എ മെമ്പർ സെക്രട്ടറി ഡോ. ശേഖർ എൽ കുര്യാക്കോസ് എന്നിവരാണ് സംഘത്തിലുള്ളത്. ഉരുൾ നാശം വിതച്ച സ്ഥലങ്ങളിൽ നിന്നും സംഘം വിവരങ്ങൾ ശേഖരിച്ചു. ഇ. കെ. വിജയൻ എം എൽ.എ ആവശ്യപെട്ടത് പ്രകാരമാണ് വയനാട്ടിലെ പരി
ശോധനകൾക്ക് ശേഷം സംഘം വിലങ്ങാട് എത്തിയത്.

Advertisement