പത്രസമ്മേളനം എന്ന മഹാനടനം

Advertisement

തിരുവനന്തപുരം. ഡബ്യു സി സി യെയും അമ്മ താരസംഘടനയുടെ വിമർശകരെയും പരോക്ഷമായി വിമർശിച്ചായിരുന്നു മോഹൻലാലിന്റെ പ്രതികരണം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ ആദ്യമായി പ്രതികരിച്ച താരം വിമർശിക്കുന്നവർ സംഘടനയെ നയിക്കട്ടയെന്നും അന്വേഷണപരിധിയിലിരിക്കുന്ന കാര്യങ്ങൾക്ക് മറുപടി പറയാനാകില്ലെന്നും നിലപാടെടുത്തു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉത്തരം പറയേണ്ടത് അമ്മയല്ല എന്ന് ആവർത്തിച്ചു പറഞ്ഞ മോഹൻലാൽ സംഘടനയ്ക്കകത്തു നിന്ന് വിമർശനം ഉയർത്തിയവരെയും സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൺ സിനിമ കളക്ടീവിനെയും പരോക്ഷമായെങ്കിലും വിമർശിക്കാൻ മറന്നില്ല. ഡബ്ല്യുസിസി അമ്മ എന്നിവയെ പറ്റിയുള്ള ചോദ്യങ്ങൾക്ക് താരം അസ്വസ്ഥനായി. ഡബ്ല്യൂ സിസിഎയും അമ്മയെയും ഒഴിവാക്കി സിനിമയെപ്പറ്റി സംസാരിക്കു എന്നായിരുന്നു നടന്റെ മറുപടി.

അമ്മ മാത്രമല്ല, ഒരുപാടധികം സംഘടനകളുണ്ട്. അവരുടെയെല്ലാം കാര്യത്തിൽ സംസാരിക്കൂ. മുഖമറിയാത്ത പരിചയമില്ലാത്ത കുറേയധികം കാര്യങ്ങൾ പലയിടത്ത് നിന്നും കേട്ടു. എന്താണ് നടന്നതെന്ന് അറിയില്ല. മലയാള സിനിമയിൽ ഇരുപത്തിയെന്നോളം സംഘടനകളുണ്ടെന്നും മുന വച്ച മറുപടി.. അമ്മയെ വിമർശിക്കുന്നവർ മുന്നോട്ടു വരട്ടെയെന്നും മോഹൻലാലിന്റെ പ്രതികരണം.

മലയാള സിനിമയിൽ തുടർച്ചയായി ലൈംഗികാരോപണ കേസുകളുണ്ടാകുന്നുവെന്നതിന് മറുപടിയെന്നോണം സിനിമാ വ്യവസായം തകരാൻ പോവുന്ന സ്ഥിതിയാണെന്നും, മാധ്യമങ്ങളുൾപ്പടെ ഇതിന് കൂട്ടു നിൽക്കരുതെന്നും അഭ്യർത്ഥന.സർക്കാരും പൊലീസും കുറ്റക്കാർക്കെതിരെയുണ്ട്. തൻ്റെ കൈയ്യിൽ ചോദ്യത്തിന് ഉത്തരങ്ങളില്ല. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ താനെന്താണ് പ്രതികരിക്കേണ്ടതെന്നും ഈ പരാതികൾ ഇനി സംഭവിക്കാതിരിക്കാനുള്ള ശ്രമം ഉണ്ടാകാതിരിക്കട്ടെയെന്നും നിലപാട്. അപ്പോഴും ഉണ്ടായ പരാതികളെക്കുറിച്ചോ സഹതാരങ്ങളായ ആരോപണവിധേയരെക്കുറിച്ചോ താരം പരാമർശിച്ചതേയില്ല.

Advertisement