വിദ്യാർഥിയുടെ കോഷൻ ഡെപ്പോസിറ്റ് തടഞ്ഞു, വിവരാവകാശം നിക്ഷേധിച്ചു, കോളേജിന് പിഴവിധിച്ച് സംസ്ഥാന വിവരാവകാശ കമ്മീഷണർ

Advertisement

തിരുവനന്തപുരം. വിദ്യാർഥിയുടെ കോഷൻ ഡെപ്പോസിറ്റ് തടഞ്ഞു,മറുപടി അടക്കം തടഞ്ഞു വച്ച കോളേജിന് പിഴവിധിച്ച് സംസ്ഥാന വിവരാവകാശ കമ്മീഷണർ. ഇടുക്കി പീരുമേട് അയ്യപ്പ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് സ്റ്റഡീസ് ആണ് പിഴ ഒടുക്കേണ്ടത്.20,000 രൂപ പിഴയാണ് വിധിച്ചത്.കുട്ടിയുടെ പിതാവ് കോട്ടയം പെരുമ്പള്ളിയിൽ സ്വദേശി സുരേഷ് കുമാർ നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നൽകാതിരുന്നതാണ് കുറ്റം. ഈ മാസം മുപ്പതിനകം പിഴ ഒടുക്കണം.സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോക്ടർ എ അബ്ദുൽ ഹക്കീമിൻ്റേതാണ് ഉത്തരവ്