രഞ്ജിത്തിനെതിരായ ആരോപണങ്ങൾ ആവർത്തിച്ചു ബംഗാളി നടി

Advertisement

കൊച്ചി.രഞ്ജിത്തിനെതിരായ ആരോപണങ്ങൾ ആവർത്തിച്ചു ബംഗാളി നടി.തന്നെ സിനിമയിലേക്ക് തെരഞ്ഞെടുത്തതായി അറിയിച്ചതിന്റ അടിസ്ഥാനത്തിലാണ് കൊച്ചിയിൽ എത്തിയതെന്നും, കൊച്ചിയിൽ വച്ചു കഥാപാത്രത്തെ കുറിച്ചുള്ള ചർച്ചകളാണ് നടന്നതെന്നും നടി.രഞ്ജിത്തിന്റെ കയ്യിൽ നിന്നും സിഗരറ്റ് വാങ്ങിയത് രഞ്ജിത്ത് മറ്റൊരു അർത്ഥത്തിൽ കണ്ടതാകാമെന്നും, കൂടിക്കാഴ്ച യിൽ തനിക്ക് മദ്യം വാഗ്ദാനം ചെയ്തെങ്കിലും നിഷേധിച്ചു എന്നും നടി വ്യക്തമാക്കി.

താനാണ് മലയാളം സിനിമയിൽ പ്രമുഖർക്ക് നേരെ വിരൽ ചൂണ്ടൻ ആരംഭിച്ചതെന്നും,താൻ തന്നോട് സത്യസന്ധത പുലർത്തുന്നു എന്ന് ഉറച്ചു പറയാൻ ആകുമെന്നും നടി പറഞ്ഞു.മലയാള സിനിമയിലെ കാര്യങ്ങൾ പുറത്ത് വന്നു, അത് ബംഗാളി സിനിമയിലും സംഭവിക്കണമെന്നും തന്റെ ജന്മ ദിനത്തോട് അനുബന്ധിച്ചുള്ള യൂട്യൂബ് ലൈവിൽ നടി പറഞ്ഞു