എം മുകേഷിനെ സിപിഎം ശക്തമായി സംരക്ഷിക്കുന്നതിനിടെ എകെജി സെന്‍ററിന് മുന്നിൽ ഇന്ന് സ്ത്രീകളുടെ സത്യാഗ്രഹം

Advertisement

തിരുവനന്തപുരം. ലൈംഗിക പീഡന ആരോപണത്തിൽ എം.മുകേഷിനെ സി.പി.ഐ.എം ശക്തമായി സംരക്ഷിക്കുന്നതിനിടെ എകെജി സെന്ററിന്
മുന്നിൽ ഇന്ന് സ്ത്രീകളുടെ സത്യാഗ്രഹം. സ്ത്രീപക്ഷ കൂട്ടായ്മയാണ് രാവിലെ പത്തുമണിക്ക് പ്രതിഷേധം സംഘടിപ്പിക്കുന്നത്.


ആരോപണമുയരുമ്പോൾ ധാർമികതയുടെ പേരിൽ രാജി വെച്ചാൽ കുറ്റക്കാരനല്ലെന്നു കണ്ടെത്തിയാൽ ധാർമികതയുടെ പേരിൽ
തിരികെ വരാൻ കഴിയില്ലെന്നാണ് മുകേഷിന്റെ രാജി ആവശ്യം തള്ളി കൊണ്ടുള്ള സിപിഐഎം ന്യായീകരണം.എന്നാൽ
സിപിഐഎം തീരുമാനത്തിലും രാജി ആവശ്യമില്ലെന്നു പുതിയ എൽഡിഎഫ് കൺവീനർ പരസ്യമായി പറഞ്ഞതിലും
സിപിഐക്ക് അതൃപ്തിയുണ്ട്. മുകേഷിനെതിരെ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷ യുവജന സംഘടനകളും തീരുമാനിച്ചിട്ടുണ്ട്.