2024 സെപ്തംബർ 02 തിങ്കൾ
BREAKING NEWS
👉മുതിർന്ന സി പി ഐ നേതാവ് കെ ഇ ഇസ്മയിലിനെതിരെ നടപടിക്ക് പാർട്ടി ജില്ലാ ഘടകത്തിൻ്റെ ശുപാർശ
👉മലപ്പുറം എസ് പി ഓഫീസ് ക്യാമ്പിലെ മരം മുറി കേസ് ഒതുക്കാൻ ഉന്നത ഇടപെടൽ നടന്നതായി വിവരങ്ങൾ പുറത്ത്.
👉മലപ്പുറം എസ് പി ആയിരുന്ന സുജിത്ത് ദാസിനെതിരെ വകുപ്പ് തലനടപടിക്ക് ശുപാർശ, റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും.
🌴കേരളീയം🌴
🙏 സംസ്ഥാനത്ത് ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഇന്ന് മഞ്ഞ അലര്‍ട്ട്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ മത്സ്യ ബന്ധനത്തിന് പോകുവാന്‍ പാടുള്ളതല്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
🙏 സംസ്ഥാന പൊലീസിലെ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ ഗുരുതര ആരോപണവുമായി പിവഅന്‍വര്‍ എംഎല്‍എ. എം ആര്‍ അജിത് കുമാര്‍ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും നൊട്ടോറിയസ് ക്രിമിനലാണെന്നും അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിമിനെ അദ്ദേഹം മാതൃകയാക്കുന്നുവെന്നും പിവി അന്‍വര്‍ പറഞ്ഞു. കൂടാതെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി പരാജയമാണെന്നും മുഖ്യമന്ത്രി ഇവരെ ഏല്‍പ്പിച്ച ചുമതലകള്‍ അവര്‍ കൃത്യമായി ചെയ്തില്ലെന്നും പിവി അന്‍വര്‍ കുറ്റപ്പെടുത്തി.
🙏 എ.ഡി.ജി.പി. എം.ആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ ഡി.ജി.പി.യോട് റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന് പിന്നാലെ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു. യോഗത്തില്‍ മുഖ്യമന്ത്രിക്ക് നല്‍കേണ്ട റിപ്പോര്‍ട്ടിനെക്കുറിച്ച് ചര്‍ച്ച നടന്നതായാണ് സൂചന.
🙏 മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കും എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയെന്നാണ് വിശ്വസിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
🙏 എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും ഇ പി ജയരാജനെ മാറ്റിയ സി പി എം നടപടിയില്‍ പ്രതികരിച്ച് കേരളത്തിലെ ബി ജെ പിയുടെ ചുമതലയുള്ള പ്രകാശ് ജാവദേക്കര്‍. തന്നെ കണ്ടതാണ് ഇ പിയെ സ്ഥാനത്ത് നിന്ന് നീക്കാന്‍ കാരണമെന്നത് അത്ഭുതപ്പെടുത്തിയെന്നാണ് എക്സിലൂടെ ജാവദേക്കര്‍ പ്രതികരിച്ചത്.
🙏 ഹര്‍ജിയില്‍ തീര്‍പ്പാകും വരെ അറസ്റ്റ് തടയണമെന്ന ആവശ്യവുമായി നടന്‍ സിദ്ദിഖ് മുന്‍കൂര്‍ ജാമ്യം തേടി ഇന്ന് കോടതിയെ സമീപിക്കും. അതേസമയം, ആലുവ സ്വദേശിനിയായ നടിയുടെ പരാതിയില്‍ പ്രതികളായ നടന്‍ മുകേഷിന്റെയും അഭിഭാഷകന്‍ വി എസ് ചന്ദ്രശേഖരന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.
🙏 സിദ്ദിഖിനെതിരായ ലൈംഗികാതിക്രമ കേസില്‍ പരാതിക്കാരിയുമൊത്ത് തെളിവെടുപ്പ് നടത്തി പോലീസ്. തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിലെത്തിയായിരുന്നു തെളിവെടുപ്പ്.
🙏 സംവിധായകന്‍ രഞ്ജിത്തിനെതിരെ ബംഗാളി നടി നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ തെളിവെടുപ്പ്. സംഭവദിവസം നടി താമസിച്ച എറണാകുളം കതൃക്കടവിലെ ഹോട്ടലിലാണ് തെളിവെടുപ്പ്. നടിയുടെ സുഹൃത്തും ഡോക്യുമെന്ററി സംവിധായകനുമായ കേസിലെ പ്രധാന സാക്ഷി ജോഷി ജോസഫിനെയും എത്തിച്ചാണ് തെളിവെടുപ്പ് നടന്നത്.
🙏 മുന്‍ എ ഐ സി സി അംഗം സിമി റോസ് ബെല്‍ ജോണിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. മറ്റു നേതാക്കളുടെ പിന്തുണ ഉണ്ടായിട്ടും പാര്‍ട്ടി ഭാരവാഹിത്വത്തിലേക്ക് വരാന്‍ വി.ഡി.സതീശന്‍ അനുവദിക്കുന്നില്ല എന്ന ആരോപണമാണ് കഴിഞ്ഞ ദിവസം സിമി സ്വകാര്യ ടി വി ചാനലിലൂടെ ഉന്നയിച്ചത്.
🙏 പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്താക്കിയതിനു പിന്നിലെ കാരണം വിശദീകരിക്കണമെന്ന് സിമി റോസ് ബെല്‍ ജോണ്‍. അന്തസ്സും ആഭിജാത്യവുമുള്ള സ്ത്രീകള്‍ക്ക് കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ പറ്റില്ലെന്നും ലതിക സുഭാഷ്, പദ്മജ എന്നിവരെ അപമാനിച്ചു വിട്ടതാണെന്നും സിമി റോസ് ബെല്‍ ജോണ്‍ പറഞ്ഞു.
🙏 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ സിമിയുടെ ആരോപണം പാര്‍ട്ടിയിലെ വിവിധ സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് അപമാനകരമാണെന്നും അത് അവര്‍ ചെയ്യരുതായിരുന്നുവെന്നും മുഴുവന്‍ സ്ത്രീകളെയും അപമാനിക്കുന്നതിനു തുല്യമാണതെന്നും വിഡി.സതീശന്‍.
🙏 കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമങ്ങള്‍ ലംഘിച്ച് ചെറുമത്സ്യങ്ങള്‍ പിടിച്ച മത്സ്യബന്ധന ബോട്ട് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ പിടികൂടി. അധികൃതരുടെ മുന്നറിയിപ്പ് വകവെക്കാതെ അനധികൃത മത്സ്യബന്ധനം നടത്തിയ എറണാകുളം സ്വദേശി അഷ്‌കറിന്റെ ഉടമസ്ഥതയിലുള്ള സിത്താര ബോട്ടാണ് പിടിച്ചെടുത്തത്.
🙏 വാണിജ്യ പാചക വാതക സിലിണ്ടറുകള്‍ക്ക് വില വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടറുകള്‍ക്ക് 39 രൂപയാണ് വര്‍ധിപ്പിച്ചത്. പുതിയ വില ഇന്നുമുതല്‍ നിലവില്‍ വരും. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.
🙏 പോത്തുകല്ല് മേഖലയില്‍ ചാലിയാറില്‍നിന്ന് ശരീരഭാഗം കണ്ടെത്തി. മലിനജലം കയറിയ കിണറുകള്‍ വൃത്തിയാക്കുന്നതിനിടെ ട്രോമാ കെയര്‍ പ്രവര്‍ത്തകരാണ് പുഴയോരത്ത് ശരീരഭാഗം കണ്ടെത്തിയത്. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായ വ്യക്തിയുടേതാണ് ശരീരഭാഗമെന്നാണ് കരുതുന്നത്. പോലീസെത്തി ശരീരഭാഗം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
🙏 അട്ടപ്പാടി വനമേഖലയില്‍ എക്സൈസ് നടത്തിയ റെയ്ഡില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചു. വനം വകുപ്പിന്റെ സഹായത്തോടെ അഗളി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ഷൌക്കത്തലിയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ 395 കഞ്ചാവ് ചെടികളാണ് കണ്ടെടുത്തത്.
🙏 വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന്റെ സൃഷ്ടാക്കളും പ്രചാരകരുമായ കുറ്റവാളികളെയും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വേട്ടക്കാരെയും സംരക്ഷിക്കുന്നെന്ന് ആരോപിച്ച് ഇന്ന് യുഡിഎഫ് പ്രതിഷേധം. പിണറായി സര്‍ക്കാരിന്റെ നടപടികളില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലാണ് പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നതെന്ന് യുഡിഎഫ് അറിയിച്ചു.
🙏 ജഡ്ജി നിയമന പട്ടികയില്‍ തങ്ങളെ പരിഗണിക്കാന്‍ കേരള ഹൈക്കോടതി കൊളീജിയത്തോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ മുതിര്‍ന്ന രണ്ട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജിമാര്‍ സുപ്രീം കോടതിയെ സമീപിച്ചു.
🇳🇪🇳🇪 ദേശീയം 🇳🇪🇳🇪
🙏 മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. വെടിവെയ്പ്പിലും സ്‌ഫോടനത്തിലുമായി സ്ത്രീ ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കുണ്ട്. മെയ്തേയ്ക്ക് ആധിപത്യമുള്ള ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ കുട്രുക്, കടങ്ബന്ദ് ഗ്രാമങ്ങളിലാണ് സംഘര്‍ഷമുണ്ടായത്. സായുധരായ കുക്കി വിഭാഗമാണ് ആക്രമണം നടത്തിയതെന്നും ഡ്രോണുകളില്‍ നിന്ന് ബോംബുകളിട്ടെന്നും പൊലീസ് പറയുന്നു.
🙏 ആന്ധ്രാപ്രദേശില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സുരക്ഷ മുന്‍നിര്‍ത്തി നിരവധി ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വെ അറിയിച്ചു. കേരളത്തിലൂടെ ഓടുന്നവയില്‍ ശബരി എക്സ്പ്രസാണ് പൂര്‍ണമായി റദ്ദാക്കിയത്. കേരള എക്സ്പ്രസ് ഉള്‍പ്പെടെ ഏതാനും ട്രെയിനുകള്‍ വഴിതിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്.
🙏 മലയാള സിനിമയിലെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് അറിയില്ലെന്ന് തെന്നിന്ത്യന്‍ സൂപ്പര്‍താരം രജനികാന്ത്. തമിഴ് സിനിമയിലും ഹേമ കമ്മിറ്റി മാതൃകയില്‍ സമിതി വേണോ എന്ന ചോദ്യത്തിന് തനിക്ക് അറിയില്ലെന്നായിരുന്നു രജനി കാന്തിന്റെ പ്രതികരണം.
🙏 മാധ്യമപ്രവര്‍ത്തകരും തമിഴ് നടന്‍ ജീവയും തമ്മില്‍ വാക്കേറ്റം. തെന്നിന്ത്യന്‍ താരം രാധികയുടെ വെളിപ്പെടുത്തലിനെ കുറിച്ചുള്ള ചോദ്യങ്ങളിലാണ് താരം ക്ഷുഭിതനായത്. തമിഴ് സിനിമയില്‍ ഒരു പ്രശ്നവും ഇല്ലെന്നും പ്രശ്നങ്ങള്‍ മലയാള സിനിമയില്‍ മാത്രമാണെന്നും ജീവ മാധ്യമങ്ങളോട് പ്രതികരിച്ചു.
🙏2025 മുതല്‍ രാജ്യത്തെ നിരത്തുകളില്‍ അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ബസുകള്‍ മാത്രമേ അനുവദിക്കൂ എന്ന് വ്യക്തമാക്കി റോഡ് ഗതഗാതമന്ത്രി നിതിന്‍ ഗഡ്കരി. ബസുകളുടെ നിര്‍മാണത്തില്‍ പഴയ രീതി മാറ്റാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
🙏 മൂന്ന് പുതിയ വന്ദേഭാരത് ട്രെയിനുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. മീററ്റ് – ലക്നൗ, മധുര – ബെംഗളൂരു, ചെന്നൈ – നാഗര്‍കോവില്‍ എന്നീ റൂട്ടുകളിലാണ് പുതിയ വന്ദേഭാരത് ട്രെയിനുകള്‍ ഓടുക. പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, കര്‍ണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ യാത്രക്കാര്‍ക്ക് ഏറെ പ്രയോജനകരമായിരിക്കുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു.
🙏കൊല്‍കത്തയിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കാനുള്ള നീക്കവുമായി ബംഗാള്‍ സര്‍ക്കാര്‍. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നീക്കത്തില്‍ കടുത്ത അതൃപ്തി അറിയിച്ച് വനിത ശിശുക്ഷേമ മന്ത്രി അന്നപൂര്‍ണാ ദേവി ബംഗാള്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു.
🙏 പശ്ചിമ ബംഗാളില്‍ ബലാത്സംഗ കേസ് പ്രതികള്‍ക്ക് വേഗത്തില്‍ വധശിക്ഷ ഉറപ്പാക്കുന്ന നിയമ നിര്‍മ്മാണത്തിനായി പ്രത്യേക നിയമസഭാ സമ്മേളനം ഇന്നും നാളെയും ചേരും. ബില്ലിന്റെ കരട് തയാറാക്കുന്നതിനായി മന്ത്രിമാരുള്‍പ്പെട്ട പ്രത്യേക സമിതിയെ നേരത്തെ രൂപീകരിച്ചിരുന്നു.
🇦🇴 അന്തർദേശീയം 🇦🇺
🙏 സൗദി അറേബ്യയില്‍ ചൈനീസ് ഭാഷാപഠനം പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി. രാജ്യത്തെ പൊതുവിദ്യാലയങ്ങളില്‍ ചൈനീസ് ഭാഷ പഠിപ്പിക്കാന്‍ പുതിയ അധ്യയനവാര്‍ഷാരംഭത്തില്‍ ഒരു കൂട്ടം അധ്യാപകര്‍ ചൈനയില്‍നിന്ന് സൗദിയിലെത്തി. വനിതകളും പുരുഷന്മാരും ഉള്‍പ്പെട്ട അധ്യാപകര്‍ക്ക് തബൂക്ക് വിദ്യാഭ്യാസ കാര്യാലയമാണ് സ്വീകരണം ഒരുക്കിയത്.
🙏 ഗാസയില്‍ പോളിയോ വാക്സിനേഷന്‍ യജ്ഞത്തിന് തുടക്കം. ആറ് ലക്ഷത്തി നാല്‍പതിനായിരം കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കും. 12 ലക്ഷത്തിലേറെ ഡോസ് വാക്സിന്‍ ഇതിനകം എത്തിച്ചെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. വാക്സിനേഷനായി ദിവസവും 8 മണിക്കൂര്‍ നേരത്തേക്ക് വെടിനിര്‍ത്താന്‍ ധാരണയായി. 25 വര്‍ഷത്തിന് ശേഷം ഗാസയില്‍ പോളിയോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് വലിയ ആശങ്കക്കിടയാക്കിയിരുന്നു.
🏑🏏🥍കായികം🤽🏻♀️🏋️♀️⛷️
🙏 ക്രിക്കറ്റ് ക്ലബ്ബ് കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ നിയമനടപടിക്ക് ഒരുങ്ങി ആടുജീവിതം നിര്‍മ്മാതാക്കള്‍. സിനിമയ്ക്ക് വേണ്ടി എ ആര്‍ റഹ്‌മാന്‍ ഒരുക്കിയ പാട്ട് എഡിറ്റ് ചെയ്ത് ക്ലബ്ബ് ഉപയോഗിച്ചുവെന്നതാണ് പരാതി.