എഡിജിപി എം ആര്‍ അജിത്കുമാര്‍ പുറത്തേക്ക്, എസ്പി സുജിത് ദാസിന്‍റെ തൊപ്പിതെറിച്ചു

Advertisement

തിരുവനന്തപുരം. എഡിജിപി എം ആര്‍ അജിത്കുമാര്‍ പുറത്തേക്ക്, എസ്പി സുജിത് ദാസിന്‍റെ തൊപ്പിതെറിച്ചു. ആഭ്യന്തര വകുപ്പിനെതിരെ പി.വി അൻവർ ഉയർത്തിയ ആരോപണങ്ങളിൽ പൊതു വേദിയിൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.എല്ലാ കാര്യവും ശരിയായ നിലയിൽ സർക്കാർ പരിശോധിക്കുമെന്ന് ക്രമസമാധാന ചുമതലയുള്ള ADGPയെ
വേദിയിലിരുത്തി പോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.നിജസ്ഥിതി സർക്കാർ അന്വേഷിക്കട്ടെയെന്നും മുഖ്യമന്ത്രിക്ക് കത്ത് നൽകിയെന്നും എം.ആർ അജിത്കുമാർ പ്രതികരിച്ചു.

പി.ശശിയെയും എം.ആർ അജിത്കുമാറിനെയും ലക്ഷ്യം വെച്ചുള്ള പി വി അൻവറിന്റെ ആരോപണം ഇടതുകേന്ദ്രങ്ങളെ പോലും ഞെട്ടിച്ചതാണ്.
വിവാദങ്ങളിൽ ആസ്വസ്ഥനായ മുഖ്യമന്ത്രി ഇന്നലെ തന്നെ ഡിജിപിയോട് റിപ്പോർട്ട് തേടിയിരുന്നു.ഇന്ന് രാവിലെ മുതൽ കോട്ടയം
നാട്ടകം ഗസ്റ്റ് ഹൗസിൽ നടന്നത് നടകീയ സംഭവങ്ങൾ.പോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് കോട്ടയത്തെത്തിയ മുഖ്യമന്ത്രി രാവിലെ ഡിജിപിയുമായി ചർച്ച നടത്തി.വിവാദങ്ങൾ അന്വേഷിക്കട്ടെയെന്നായിരുന്നു ഡിജിപി
ഷെയ്ക്ക് ദർവേശ് സഹേബിന്റെ നിലപാട്.
സമ്മേളന വേദിയിലെത്തിയ മുഖ്യമന്ത്രി എം ആർ അജിത്കുമാറിനെ ശ്രദ്ധിച്ചതേയില്ല. പിന്നാലെ പൊതുവേദിയിൽ മുഖ്യമന്ത്രി
അന്വേഷണം പ്രഖ്യാപിച്ചു.സർക്കാർ അന്വേഷിച്ചു നിജസ്ഥിതി കണ്ടെത്തട്ടെ എന്നായിരുന്നു അജിത്കുമാറിന്റെ പ്രതികരണം

അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.പകരം മനോജ്‌ എബ്രഹാം,
എച് വെങ്കിടെഷ്,ബൽറാം കുമാർ ഉപാധ്യയ എന്നിവരെയാണ് പരിഗണിക്കുന്നത്.
തീരുമാനം ഇന്ന് തന്നെ ഉണ്ടായേക്കും.