മലപ്പുറം. എടവണ്ണയിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിന് പിന്നിൽ പൊലീസ് കള്ളക്കഥ ചമച്ചു എന്ന് പിവി അൻവർ ആരോപിച്ചു. 2023 ഏപ്രിൽ 22 ന് ആണ് സംഭവം നടക്കുന്നത്.കേസിൽ ഇതുവരെ നടന്ന നീക്കങ്ങള്‍ഇങ്ങനെ
2023 ഏപ്രിൽ 22 ന് പെരുന്നാൾ ദിനം ആണ് എടവണ്ണ സ്വദേശി അറയിലകത്ത് റിദാൻ ബാസിലിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
വീടിന് സമീപത്തെ പുലിക്കുന്ന് മലയിൽ രാവിലെ എട്ട് മണിയോടെയാണ് വെടിയേറ്റ നിലയിൽ മൃതദേഹം കണ്ടത്.ഏപ്രിൽ 24 ന് കേസിൽ ഒന്നാം പ്രതി റിദാന്റെ സുഹൃത് കൊളപ്പാടൻ മുഹമ്മദ് ഷാനെ പൊലീസ് അറസ്റ്റ് ചെയ്തു.പിന്നാലെ കോഴിക്കോട് പറമ്പിൽ ബസാർ സ്വദേശി ഇബ്നു റൗഫ് ,തിരുവാലി സ്വദേശി പുളിയക്കോടൻ അനസ് ,മുഹമ്മദ് നിസാം ,നിസാമിന്റെ ഭാര്യ ഫെമീ ,മുഹമ്മദ് ഷാന് തോക്ക് നൽകിയ യുപി സ്വദേശി ഖുർഷിദ് ആലം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.മമ്പാട് സ്വദേശി വ്യവസായിയുടെ ബിസിനസ് നോക്കി നടത്തിയിരുന്നത് മുഹമ്മദ് ഷാൻ ആയിരുന്നു.ഷാനെ പിന്നീട് ജോലിയിൽ നിന്നും പിരിച്ചു വിട്ടു.ജോലി പോകാൻ കാരണം റിദാൻ ആണെന്ന സംശയത്തിന്റെ പേരിൽ ആണ് കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് പറഞ്ഞത്.
ഏപ്രിൽ 21 ന് രാത്രി 9 മണിക്ക് ഷാൻ റിദാനെ ബൈക്കിൽ കയറ്റി കൊണ്ട് പോയി വെടി വെച്ച് കൊലപ്പെടുത്തി എന്നുമാണ് പൊലീസ് വാദം.ഇതെല്ലാം പോലീസ് കള്ള കഥ ചമച്ചതാണ് എന്നാണ് പിവി അൻവറിന്റെ ആരോപണം.
കരിപ്പൂരിലെ സ്വർണകടത്തുമായി റിദാൻ ബാസിലിന് ബന്ധം ഉണ്ട്.സ്വര്ണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ റിദാൻ ബാസിലിന് അറിയാം.ഇതാണ് കൊലക്ക് കാരണം. കൊലപാതകത്തിൽ എഡിജിപി അജിത്കുമാറിനും ,മുൻ എസ്പി സുജിത് ദാസിനും പങ്കുണ്ട് എന്നും അൻവർ പറയുന്നു.മുഹമ്മദ് ഷാനുമായു റിദാന്റെ ഭാര്യക്ക് അവിഹിത ബന്ധം ഉണ്ടെന്ന് സമ്മതിക്കാൻ പൊലീസ് ഇരുവരെയും ക്രൂരമായി മർദിച്ചു എന്ന് പിവി അൻവർ ആരോപിച്ചു.
സ്വർണക്കടത്തിന്റെ വിവരങ്ങൾ അടങ്ങിയ റിദാന്റെ മെബൈൽ ഫോണുകളും പൊലീസ് നശിപ്പിച്ചു ,എന്നാൽ പ്രതികൾ ഫോൺ പുഴയിൽ എറിഞ്ഞു എന്നാണ് പൊലീസ് പറഞ്ഞത് എന്നും അൻവർ ആരോപിച്ചു