ഓപ്പറേഷൻ പി.ഹണ്ടിൽ ആലുവ റൂറൽ പോലീസ് പരിധിയിൽ പതിനഞ്ച് മൊബൈൽ ഫോണുകൾ പിടികൂടി

Advertisement

ആലുവ.ഓപ്പറേഷൻ പി.ഹണ്ടിൽ ആലുവ റൂറൽ പോലീസ് പരിധിയിൽ പതിനഞ്ച് മൊബൈൽ ഫോണുകൾ പിടികൂടി. കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും വിവിധ പോൺ സൈറ്റുകളിൽ നിന്നും ഡൗൺലോഡ് ചെയ്തു കാണുകയും, സൂക്ഷിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്ത ഫോണുകളാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. റൂറൽ പരിധിയിലെ അഞ്ച് സബ്ഡിവിഷനുകളിലായി, 50 ഇടങ്ങളിൽ പരിശോധന നടന്നു.പിടിച്ചെടുത്ത ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയക്കുമെന്ന് പോലീസ് അറിയിച്ചു.കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ സൂക്ഷിച്ച ഫോണുകളുടെ ഉടമകൾക്കെതിരെ നിയമനടപടികൾ ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു