വയനാട്. കൈക്കൂലി കേസിൽ വില്ലേജ് ഓഫീസർ പിടിയിൽ.
കുപ്പാടിത്തറ വില്ലേജ് ഓഫീസർ അഹ്മദ് നിസാറിനെയാണ്
വിജിലൻസ് അറസ്റ്റുചെയ്തത്. 4000 രൂപയാണ് വില്ലേജ് ഓഫീസർ ആവശ്യപ്പെട്ടത്.
ആധാരത്തിലെ സർവേ നമ്പർ തിരുത്താനാണ് മുണ്ടക്കുറ്റി സ്വദേശി വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ടത്.
എന്നാൽ വില്ലേജ് ഓഫീസർ അഹ്മദ് നിസാർ നടപടി ക്രമങ്ങൾ
പൂർത്തിയാക്കാൻ 4000 രൂപ ആവശ്യപ്പെടുകയായിരുന്നു. വിജിലൻസിൽ പരാതിയെത്തിയതോടെ വില്ലേജ് ഓഫീസറെ കയ്യോടെ പിടികൂടാൻ പദ്ധതി തയ്യാറാക്കി. ഇന്ന് ഉച്ചയോടെ,
പരാതിക്കാരൻ കുപ്പാടിത്തറ വില്ലേജ് ഓഫീസിൽ പണവുമായി എത്തി. ഈ പണം വാങ്ങുന്നിതിനിടെ വിജിലൻസ് എത്തി വില്ലേജ് ഓഫീസറെ പിടികൂടി. നിസാർ നേരത്തേയും കൈക്കൂലി വാങ്ങിയിരുന്നതായി ആരോപണമുണ്ട്.
മീനങ്ങാടി വിജിലൻസ് ഡിവൈഎസ്പി ഷാജി വർഗീസിൻ്റെ
നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്