ചേര്‍ത്തലയിലെ നവജാതശിശുവിന്റെ കൊല, പിടിക്കപ്പെട്ടത് സാമൂഹിക ഇടപെടല്‍ മൂലം

Advertisement

ആലപ്പുഴ.ചേര്‍ത്തലയിലെ നവജാതശിശുവിന്റെ തിരോധാന കേസ് കൊലപാതകമെന്ന് തെളിഞ്ഞതോടെ കൊലപാതകം കണ്ടെത്തിയവര്‍ക്കുപോലും നടുക്കം.ആശാപ്രവര്‍ത്തകയും വാര്‍ഡ് മെമ്പറായവനിതയുമാണ് അരും കൊല കണ്ടെത്തിയത്. കുട്ടിയുടെ അമ്മയായ ചേർത്തല പള്ളിപ്പുറം സ്വദേശി ആശയും ആൺ സുഹൃത്ത് രതീഷുമായി ചേർന്ന് കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതായി അന്വേഷണ സംഘം കണ്ടെത്തി. രതീഷിന്റെ വീടിന്റെ ശുചിമുറിയിൽ ഒളിപ്പിച്ച നിലയിൽ മൃതദേഹവും കണ്ടെത്തി .

ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ 26 ന് ആണ് ആശ ആൺകുഞ്ഞിന് ജന്മം നൽകുന്നത് .. പിന്നീട് മുപ്പത്തിയൊന്നാം തിയതി ആശുപത്രി വിട്ടു .കുട്ടി ജനിച്ച വിവരം ആശുപത്രി അധികൃതർ പഞ്ചായത്തിന് കൈമാറി .. പഞ്ചായത്തിൽ നിന്ന് നവജാത ശിശു പരിപാലനത്തിന്റെ ഭാഗമായുള്ള അന്വേഷണം വന്നപ്പോൾ കുഞ് തന്റെ പക്കൽ ഇല്ല എന്നുള്ള വിവരം ആശ നൽകി .. വളർത്താൻ സാമ്പത്തിക ശേഷി ഇല്ലാത്തതിനാൽ തൃപ്പുണിത്തറ സ്വദേശികൾക്ക് കൈമാറി എന്നാണ് ആശ വ്യക്തമാക്കിയത് .. ഇതോടെ ആശാ വർക്കർ വീട്ടിൽ എത്തി .. അവരോടും രണ്ട്‌ മക്കളുടെ അമ്മ കൂടിയായ ആശ ഇക്കാര്യം തന്നെ പറഞ്ഞു .സംശയം തോന്നിയ ആശാപ്രവർത്തക വാർഡ് മെമ്പർ ഷിൽജയെ വിവരം അറിയിച്ചതോടെയാണ് കൊലപാതകത്തിന്റെ ചുരുൾ അഴിയുന്നത് ..

ഷിൽജ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചേർത്തല പൊലീസ് നടത്തിയ അന്വേഷണത്തിൽ ആശയയെയും ആൺ സുഹൃത്ത് രതീഷിനെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു . ആദ്യം തൃപ്പുണിത്തറയിൽ കുട്ടിയെ നൽകിയെന്ന് പറഞ്ഞ ഇവർ പിന്നീട് കുട്ടിമരിച്ചു എന്ന് പോലീസിനോട് സമ്മതിച്ചു .. തുടർ ചോദ്യം ചെയ്യലിൽ ആശയുമായി ചേർന്ന് രതീഷ് കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടിത്തിയത് ആണെന്ന് പൊലീസ് കണ്ടെത്തി .. തുടർന്ന് മൃതദേഹം തേടി പള്ളിപ്പുറം പുല്ലുവേലി ഭാഗത്തേക്ക്

രതീഷിന്റെ വീടിന്റെ പരിസരത്തും പൊന്തകാട്ടിലും ഒക്കെയായി നടത്തിയ പരിശോധനയിൽ ആദ്യം കുഞ്ഞിനെ പൊതിഞ്ഞു കൊണ്ടുവന്ന വസ്ത്രം കണ്ടെത്തി .. പിന്നീട് ശുചിമുറിയിൽ ഒളിപ്പിച്ച നിലയിൽ കുഞ്ഞിന്റെ മൃതദേഹവും .. ആശ ഗർഭിണി ആണെന്ന വിവരം വീട്ടുകാരോടും ഭർത്താവിനോടും മറച്ചു വെച്ചിരുന്നതായി ആണ് മൊഴി . വയറ്റിൽ മുഴ ആണെന്നാണ് ഭര്ത്താവ് മനോജിനോട് പറഞ്ഞിരുന്നത് .. ആശുപത്രിയിൽ ചികിത്സ തേടിയതും ഇതിനായി എന്നാണ് പറഞ്ഞത് .. പക്ഷെ ആശുപത്രി രേഖകളിൽ ആശക്കൊപ്പം ഉണ്ടായിരുന്നത് രതീഷ് ആണെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത് .. 30 ന് തന്നെ സഞ്ചിയിൽ കുഞ്ഞിനെ രതീഷിന് കൈമാറിയെന്നാണ് ആശ ചോദ്യം ചെയ്യലിൽ പറഞ്ഞത് .. മൃതദേഹം ആദ്യം ഒളിപ്പിച്ചത് ശുചിമുറിയിൽ അല്ലെന്നു പൊലീസ് പറയുന്നു .. പൊന്തക്കാട്ടിലോ സെപ്റ്റിക് ടാങ്കിലോ ആണെന്നാണ് സംശയം . കുഴിച്ചിട്ടിരുന്നുവെന്നും സംശയമുണ്ട്. സംഭവം പുറത്തായതോടെ പുറത്തെടുത്ത് കത്തിച്ചു കളയാനാണ് ശുചിമുറിയിൽ സൂക്ഷിച്ചത് .കൃത്യമായ ഇടപെടലാണ് അതിക്രൂര കൃത്യം പുറത്തെത്തിച്ചത്.. ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി