നിവിൻ പോളിക്കെതിരായ കേസിൽ പ്രത്യേക അന്വേഷണസംഘം പരാതിക്കാരിയുടെ മൊഴി രേഖപെടുത്തും

Advertisement

കൊച്ചി.നടൻ നിവിൻ പോളിക്കെതിരായ ബലാത്സംഗ കേസിൽ പ്രത്യേക അന്വേഷണസംഘം പരാതിക്കാരിയുടെ മൊഴി രേഖപെടുത്തും. മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്ത് നഗ്ന ദൃശ്യങ്ങൾ പകർത്തി എന്നാണ് യുവതിയുടെ പരാതി. ദുബായിൽ വെച്ചായിരുന്നു പീഡനം. എന്നാൽ ആരോപണം നിവിൻ പോളി നിഷേധിച്ചിരുന്നു. നടൻ അലൻസിയറിനെതിരെ എടുത്ത കേസിലും അന്വേഷണസംഘം തുടർനടപടികൾ സ്വീകരിക്കും.