കടബാധ്യതയുള്ള യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

Advertisement

ഒറ്റപ്പാലം. കടബാധ്യതയുള്ള യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പാലപ്പുറം എസ് ആർ കെ നഗർ താണിക്കപ്പടി വീട്ടിൽ നിഷാദാണ് (41) മരിച്ചത്.സ്വകാര്യ ബാങ്കുകളിൽ നിന്നും എടുത്തലക്ഷങ്ങളുടെ വായ്പാ തിരിച്ചടവ് മുടങ്ങി. മറ്റൊരാളിൽ നിന്നും വാടകയ്ക്ക് എടുത്ത് ഓടിച്ചിരുന്ന ഓട്ടോറിക്ഷ ഉടമ വിറ്റതോടെ വരുമാന മാർഗവും മുടങ്ങി.കടബാധ്യതകളും ജോലിയില്ലാത്തതിൻ്റെ മാനസിക സംഘർഷവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് സംശയിക്കുന്നു

Advertisement