വാർത്താനോട്ടം

Advertisement

2024 സെപ്തംബർ 04 ബുധൻ

BREAKING NEWS

👉നിവിൻ പോളിയ്ക്കെതിരായ പരാതി; പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തും.

👉ഡ്രോൺ ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ എൻ എസ് ജി (ദേശീയ സുരക്ഷാ സേന) മണിപ്പൂരിലേക്കു്

👉 പി വി അൻവർ സി പി എം സംസ്ഥാന സെക്രട്ടി എം വി ഗോവിന്ദനെ കണ്ടു.മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ പകർപ്പ് നൽകി.

👉 ഇന്ന് രാവിലെ കോഴിക്കോട് മുക്കാളിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു.

🙏 നെഹ്റു ട്രോഫി വള്ളം കളി ഈ മാസം 28ന് നടക്കും. നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. ഈ മാസം 28ന് ജലമേള നടത്താന്‍ മുഖ്യമന്ത്രി അനുമതി നല്‍കിയതായി മന്ത്രി പി പ്രസാദ് യോഗത്തില്‍ അറിയിക്കുകയായിരുന്നു.

🙏 നടന്‍ മുകേഷിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് നാളത്തേക്ക് മാറ്റി. ബലാത്സംഗ കേസില്‍ പ്രതിയായ മുകേഷിന്റെ ജാമ്യപേക്ഷ എറണാകുളം മുനിസിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വാദം പൂര്‍ത്തിയായത്. മുകേഷിന് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവര്‍ത്തിച്ചു.

🙏 വയനാട് ദുരന്ത ബാധിത മേഖലകളിലെ ദുരന്ത ബാധിതരുടെ ഉള്‍പ്പെടെ വൈത്തിരി താലൂക്കിലെ വായ്പകളിന്മേലുള്ള റവന്യു റിക്കവറി നടപടികള്‍ക്ക് സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ജപ്തി നടപടികള്‍ നിര്‍ത്തിവെക്കുമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.

🙏 അതിഥി തൊഴിലാളി രജിസ്ട്രേഷന് വേണ്ടി ഏകീകൃത പോര്‍ട്ടലും മൊബൈല്‍ ആപ്ലിക്കേഷനും വരുന്നു . മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം. പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ആധാര്‍ അധിഷ്ഠിതമായ യുണീക്ക് നമ്പര്‍ നല്‍കും.

🙏 പത്തനംതിട്ട എസ്.പി ആയിരുന്ന സുജിത് ദാസിനെതിരെ സ്വര്‍ണക്കടത്ത് ആരോപണം ഉയര്‍ന്നതോടെ അന്വേഷണവുമായി കസ്റ്റംസും. കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് പ്രാഥമിക അന്വേഷണം നടത്തുന്നത്.

🙏 നടന്‍ പ്രേംകുമാറിന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ താത്ക്കാലിക ചുമതല. രഞ്ജിത്ത് രാജിവെച്ച ഒഴിവിലാണ് നിലവിലെ അക്കാദമി വൈസ് ചെയര്‍മാന്‍കൂടിയായ പ്രേംകുമാറിന് ചെയര്‍മാന്റെ താത്ക്കാലിക ചുമതല നല്‍കിയത്.

🙏 വിദേശത്ത് വെച്ച് പീഡിപ്പിച്ചെന്നാരോപിച്ച് യുവതി നല്‍കിയ പരാതിയില്‍ നടന്‍ നിവിന്‍ പോളിക്കെതിരെ കേസെടുത്ത് കോതമംഗലം ഊന്നുകല്‍ പോലീസ്. നേര്യമംഗലം ഊന്നുകല്‍ സ്വദേശിയാണ് യുവതി. 2023ല്‍ വിദേശത്തുവെച്ചാണ് പീഡനം നടന്നത്. നിവിന്‍ പോളി, പരാതിക്കാരിയുടെ വനിതാ സുഹൃത്ത്, മറ്റ് നാലുപേര്‍ എന്നിവരാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

🙏 പീഢന പരാതി ഉന്നയിച്ച പെണ്‍കുട്ടിയെ കണ്ടിട്ടില്ലെന്നും അവരുമായി സംസാരിച്ചിട്ടില്ലെന്നും പരിചയമില്ലെന്നും നടന്‍ നിവിന്‍ പോളി.

🙏 ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി. ഹര്‍ജി ഈ മാസം 13 ന് പരിഗണിക്കും.

🙏 വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മകന് കൊടുക്കാന്‍ കഞ്ചാവുമായി എത്തിയ അമ്മയെ എക്സൈസ് അറസ്റ്റു ചെയ്തു. കാട്ടാക്കട വീരണകാവ് പന്നിയോട് കുന്നില്‍ വീട്ടില്‍ ലതയെ (47) ആണ് 80 ഗ്രാം കഞ്ചാവുമായി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിന്റെ പ്രവേശന കവാടത്തില്‍ വച്ച് അറസ്റ്റു ചെയ്തത്.

🙏 കോഴിക്കോട് വ്യാപാരിയായ മുഹമ്മദ് ആട്ടൂരിന്റെ തിരോധാനക്കേസുമായി ബന്ധപ്പെട്ട് പിവി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണം ഞെട്ടിപ്പിക്കുന്നതെന്ന് കുടുംബം. മലപ്പുറം എസ്പിയുടെ മേല്‍നോട്ടത്തില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്നും ഇനി കേസ് സിബിഐ അന്വേഷിച്ചാല്‍ മാത്രമേ സത്യം പുറത്തുവരൂ എന്നും കുടുംബം പ്രതികരിച്ചു.

🙏 പാപ്പനംകോട് പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുടെ ഓഫീസിലെ തീപിടിത്തത്തില്‍ രണ്ട് മരണം. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണയും ഇവരുടെ ആണ്‍സുഹൃത്ത് ബിനുവുമാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ബിനു മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയെന്നാണ് പൊലീസ് നിഗമനം.

🙏 ഗുജറാത്തിലെ പോര്‍ബന്തറില്‍ രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്ടര്‍ അടിയന്തര ലാന്‍ഡിങ് നടത്തവേ കടലില്‍ പതിച്ച് ഹെലികോപ്ടറിന്റെ പൈലറ്റും കോസ്റ്റ് ഗാര്‍ഡ് സീനിയര്‍ ഡപ്യൂട്ടി കമാന്‍ഡന്റുമായ മലയാളിയടക്കം മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. മാവേലിക്കര കണ്ടിയൂര്‍ പറക്കടവ് നന്ദനം വീട്ടില്‍ വിപിന്‍ ബാബു (39) വാണ് മരിച്ച മലയാളി. നാല് പേരാണ് കോപ്റ്ററില്‍ ഉണ്ടായിരുന്നത്.

🇳🇪 ദേശീയം 🇳🇪

🙏 ഹരിയാനയിലെ ഫരിദാബാദില്‍ പശുക്കടത്തെന്ന് സംശയിച്ച് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ 5 പേര്‍ പിടിയില്‍. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി ആര്യന്‍ മിശ്രയെ ആണ് അക്രമികള്‍ വെടിവെച്ച് കൊലപ്പെടുത്തിയത്.

🙏 കാണ്ഡഹാര്‍ വിമാനറാഞ്ചലിനെ പറ്റിയുള്ള വെബ് സീരീസീനെതിരായ പരാതിയില്‍ നെറ്റ്ഫ്ലിക്സിന്റെ ഇന്ത്യയിലെ കണ്ടന്റ് മേധാവി വാര്‍ത്താ വിതരണ മന്ത്രാലയത്തില്‍ ഹാജരായി.

🙏 ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന അപരാജിത വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ബില്‍ പശ്ചിമ ബംഗാള്‍ നിയമസഭയില്‍ അവതരിപ്പിച്ചു. അതിക്രമത്തിനിരയാകുന്നവര്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്താല്‍ വധശിക്ഷ ഉറപ്പാക്കുന്നതാണ് നിയമ ഭേദഗതി. കുറഞ്ഞത് 20 വര്‍ഷം തടവും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.

🙏 ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ 28 സിറ്റിങ് എം.എല്‍.എമാരില്‍ ഭൂരിഭാഗംപേരും വീണ്ടും മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സീറ്റ് വിഭജനം ചര്‍ച്ച ചെയ്യുന്നതിന് തിങ്കളാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്.

🙏 ഛത്തീസ്ഗഡില്‍ സുരക്ഷാ സേന 9 മാവോയിസ്റ്റുകളെ വധിച്ചു. ബസ്തര്‍ ഡിവിഷനിലെ ബിജാപൂര്‍ ദന്തേവാഡ അതിര്‍ത്തിയിലാണ് സംഭവം. കഴിഞ്ഞമാസം നാരായണ്‍പൂര്‍ ജില്ലയില്‍ 3 വനിതാ മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചിരുന്നു. 2026 മാര്‍ച്ചില്‍ രാജ്യത്തെ മാവോയിസ്റ്റ് മുകത്മാക്കുമെന്നാണ് അമിത്ഷായുടെ പ്രഖ്യാപനം.

🇦🇴 അന്തർദേശീയം 🇦🇺

🙏 യുക്രെയ്നിലെ പോള്‍ട്ടാവയില്‍ റഷ്യയുടെ മിസൈലാക്രമണത്തില്‍ 41 പേര്‍ കൊല്ലപ്പെട്ടു. 180 ലേറെപ്പേര്‍ക്ക് പരിക്കേറ്റു. പോള്‍ട്ടാവയിലെ വിദ്യാഭ്യാസ സ്ഥാപനവും സമീപത്തെ ആശുപത്രിയുമാണ് ആക്രമിക്കപ്പെട്ടതെന്ന് യുക്രെയിന്‍ പ്രസിഡണ്ട് വ്ലാഡിമര്‍ സെലന്‍സ്‌കി പറഞ്ഞു.

Advertisement