ദേശീയപാതയിൽ കോഴിക്കോട് മുക്കാളിയിൽ ഉണ്ടായ വാഹനാപകടത്തിൽ  രണ്ടു മരണം

Advertisement

കോഴിക്കോട്. ദേശീയപാതയിൽ കോഴിക്കോട് മുക്കാളിയിൽ ഉണ്ടായ വാഹനാപകടത്തിൽ  രണ്ടു മരണം. കാർ  ഡ്രെവർ തലശ്ശേരി സ്വദേശി ജൂബി
യാത്രക്കാരൻ ന്യൂ മാഹി സ്വദേശി
ഷിജിൽ എന്നിവരാണ് മരിച്ചത്.



കരിപ്പൂർ എയർപോർട്ടിൽ നിന്നും  മടങ്ങുകയായിരുന്ന കാറും
തലശ്ശേരി നിന്ന് വരികയായിരുന്ന ലോറിയുമാണ്  കട്ടിയിടിച്ചത്. ദേശീയപാതയിൽ കോഴിക്കോട് മുക്കാളിക്ക് സമീപം രാവിലെ 7 മണിക്കായിരുന്നു സംഭവം.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.



കാറിൽ കുടുങ്ങിയ രണ്ട് പേരെയും  വടകര ഫയർഫോഴ്സും ചോമ്പാൽ പോലീസും ചേർന്ന് വെട്ടി പൊളിച്ചാണ് പുറത്തെടുത്തത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാർ ഡ്രൈവർ തലശ്ശേരി ചേറ്റുകുന്ന് സ്വദേശി
പ്രണവം നിവാസിൽ ജൂബി , യാത്രക്കാരൻ ന്യൂ മാഹി സ്വദേശി കളത്തിൽ ഷിജിൽ
എന്നിവരാണ് മരിച്ചത്.
അമേരിക്കയിൽ നിന്ന് വരികയായിരുന്ന ഷിജിൽ വീട്ടിലേക്ക് പോകും വഴിയാണ് അപകടത്തിൽ പെട്ടത്. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു.