ആഷിക് അബുവിനും റിമ കല്ലിങ്കലിനും എതിരായ ലഹരി പാർട്ടി പരാതിയിൽ  കൊച്ചി സിറ്റി പോലീസ് പ്രാഥമിക അന്വേഷണം നടത്തും

Advertisement

കൊച്ചി . സംവിധായകൻ ആഷിക് അബുവിനും റിമ കല്ലിങ്കലിനും എതിരായ ലഹരി പാർട്ടി പരാതിയിൽ  കൊച്ചി സിറ്റി പോലീസ് പ്രാഥമിക അന്വേഷണം നടത്തും. എറണാകുളം എസിപി രാജകുമാറിന് ചുമതല. സിനിമ സെറ്റിൽ ലഹരി ഉപയോഗമുണ്ടെന്ന ആരോപണത്തിൽ അന്വേഷണം നടക്കട്ടെ എന്ന് സംവിധായകൻ
ആഷിക് അബു മാധ്യമത്തോട് പറഞ്ഞു.


ഗായിക സുചിത്രയാണ് ആഷിഖ് അബുവിനും റീമ കല്ലിങ്കലിനുമെതിരെ ആരോപണം ഉന്നയിച്ചത്. കൊച്ചിയിലെ ഫ്ലാറ്റിൽ ലഹരി പാർട്ടി നടത്തി പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു എന്നായിരുന്നു വെളിപ്പെടുത്താൽ. ഇതിന് പിന്നാലയാണ്
ഗായികയുടെ ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് യുവമോർച്ച എറണാകുളം ജില്ലാ കമ്മിറ്റി ഡിസിപിയ്ക്ക് പരാതി നൽകിയത്. പരാതിയിൽ പ്രാഥമിക അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം.
അതെ സമയം ഗായികയുടെ ആരോപണം ആഷിഖ് അബു നിഷേധിച്ചു.



നേരത്തെ റിമകല്ലിങ്കൽ സൂചിത്രയ്ക്ക് എതിരെ പരാതി നൽകിയിരുന്നു. നടൻമാർക്കെതിരെയുള്ള പരാതി അന്വേഷിക്കുന്ന പ്രത്യേക സംഘം ഇന്ന്
AGDP എച്ച് വെങ്കിടെഷിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു.
മുകേഷ്, ഇടവേള ബാബു, അഡ്വക്കേറ്റ് ചന്ദ്രശേഖരൻ എന്നിവരുടെ മുൻ‌കൂർ ജാമ്യപേക്ഷയിൽ നാളെ കോടതി വിധിപറയാണ് ഇരിക്കെയാണ് യോഗം.
അറസ്റ്റ് അടക്കമുള്ള തുടർ നടപടികൾ യോഗത്തിൽ ചർച്ചയായി.