മുസംബിയുടെ ആരോഗ്യ ഗുണങ്ങള്‍ അറിയാമോ?

Advertisement

ആരോഗ്യകരമായ ഗുണങ്ങള്‍ ശരീരത്തിന് പ്രദാനം ചെയ്യുന്ന കാര്യത്തില്‍ പഴവര്‍ഗ്ഗങ്ങള്‍ എന്നും മുന്‍പന്തിയില്‍ തന്നെയാണ്.

പലരും രോഗ നിര്‍ണയം നടത്തിയ ശേഷം, പ്രതിരോധത്തിന് ആവശ്യമായ പഴവര്‍ഗ്ഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താറുണ്ട്. ഇത്തരത്തില്‍ വളരെയധികം ആരോഗ്യ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്ന ഒരു ഫ്രൂട്ട് ആണ് മുസംബി. കഴിക്കാന്‍ രുചി ഉള്ളതുപോലെ തന്നെ ആരോഗ്യത്തിന് ഗുണകരമാണ് മുസംബി. മുസംബിയുടെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം..

ആരോഗ്യമുള്ള മുടി

മുസംബിയില്‍ അടങ്ങിയിരിക്കുന്ന ആന്റിസെപ്റ്റിക്, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ മുടിയുടെയും ചര്‍മ്മത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു. മുസംബിയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍ മുടിയെ ശക്തിപ്പെടുത്തുകയും താരന്‍, പിളര്‍പ്പ് എന്നിവ തടയാന്‍ സഹായിക്കുകയും ചെയ്യുന്നു.

കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒന്നാണ് മുസംബി. ഇതിലെ ആന്റി ഓക്സിഡന്റ്, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ കണ്ണുകളിലെ അണുബാധ തടയുന്നു. കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്താനും ഇത് വളരെയധികം ഗുണം ചെയ്യുന്നു. കൂടാതെ തിമിരത്തെ അകറ്റാനും മുസംബി സഹായിക്കും എന്ന് പറയപ്പെടുന്നു.

നിര്‍ജ്ജലീകരണം ഒഴിവാക്കുന്നു

മുസംബിയില്‍ ഉയര്‍ന്ന അഴവില്‍ ജലാംശം അടങ്ങിയിരിക്കുന്നു. ഇത് നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ സഹായിക്കും. കാല്‍സ്യം, മഗ്‌നീഷ്യം എന്നിവയും അടങ്ങിയിട്ടുള്ള ഇവ വേനല്‍ക്കാലത്ത് കഴിക്കുന്നത് നല്ലതാണ്. മുസംബി ജ്യൂസായി കുടിക്കുന്നത് കൂടുതല്‍ നല്ലതാണ്.

ചര്‍മ്മ സംരക്ഷണം

മുസംബിയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ ആന്റിഓക്സിഡന്റുകളും ധാരാളമുണ്ട്. ഇത് പ്രായമാകുന്നതുമായി ബന്ധപ്പെട്ട ചര്‍മ്മ മാറ്റങ്ങളെ ചെറുക്കാന്‍ സഹായിക്കുന്നു. വിറ്റാമിന്‍ സി കൊളാജന്‍ ഉത്പാദനത്തിന് ആവശ്യമാണ്, ഇത് ചര്‍മ്മത്തെ ഉറച്ചതും ശക്തവുമാക്കുന്ന പ്രോട്ടീനാണ്.

ദഹനം മെച്ചപ്പെടുത്തുന്നു

മുസംബിയില്‍ നാരുകള്‍ അധികമായുള്ളതിനാല്‍ ഇവ ദഹനത്തെ സഹായിക്കുന്നു. കൂടാതെ ഇവ ആമാശയത്തിലെ അസിഡിക് ദഹനരസങ്ങളെ നിര്‍വീര്യമാക്കുകയും ചെയ്യുന്നു. ദഹനം എളുപ്പമാക്കുന്നതിനാല്‍ മലബന്ധം ഇല്ലാതാക്കാനും ഇത് ഗുണം ചെയ്യും. പേശികളിലെ കാഠിന്യം കുറയ്ക്കാനും മുസംബി സഹായിക്കുന്നു.

ശരീരഭാരം നിയന്ത്രിക്കാം

ശരീരഭാരം കുറയ്ക്കാനും മുസംബി സഹായിക്കുന്നു. കലോറിയും കൊഴുപ്പും കുറഞ്ഞ മുസംബി ജ്യൂസ് ശരീരഭാരം കുറയ്ക്കാന്‍ വളരെ ഗുണം ചെയ്യും. മുസംബി ജ്യൂസും തേനും കലര്‍ത്തി കുടിക്കുന്നത് അധിക കലോറി ഇല്ലാതാക്കാന്‍ സഹായിക്കുമെന്നാണ് പറയപ്പെടുന്നത്.

Advertisement