പാപ്പനംകോട് സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തിൽ ഉണ്ടായ തീപിടിത്തം കൊല?,മരിച്ചത് സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണയും ഇവരുടെ ആൺസുഹൃത്ത് ബിനുവും

Advertisement

തിരുവനന്തപുരം. പാപ്പനംകോട് സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തിൽ ഉണ്ടായ തീപിടിത്തത്തിന്റെ അന്വേഷണം അവസാനഘട്ടത്തിലെന്ന് പോലീസ്.സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണയും ഇവരുടെ ആൺസുഹൃത്ത് ബിനുവുമാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ശരീരത്തിലെ സാംപിളുകൾ ഡി എൻ എ പരിശോധനയ്ക്ക് അയച്ചു.

യുവതിയുടെ ആൺ സുഹ്യത്ത് ബിനു ഇവരെ കുത്തിയതിന് ശേഷം മണ്ണെണ്ണ കൊണ്ട് ഒഴിച്ച് കത്തിച്ചുവെന്നാണ് പൊലീസിന്റെ നിഗമനം.. മരിച്ച ഇൻഷുറസ് കമ്പനി ജീവനക്കാരി വൈഷ്ണയുടെ ആദ്യ ഭർത്താവും ബിനുവും സുഹൃത്തുക്കളായിരുന്നു. ആദ്യ ഭർത്താവുമായി പിരിഞ്ഞ ശേഷം ബിനുവുമായി ഒരുമിച്ച് താമസിക്കുകയായിരുന്നു. 7 മാസമായി ബിനുവും വൈഷ്ണയും അകന്ന് താമസിക്കുകയായിരുന്നു. 4 മാസം മുമ്പ് ഇതേ സ്ഥാപനത്തിൽ വെച്ച് ഇരുവരും തമ്മിൽ പ്രശ്നമുണ്ടായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഫോറൻസിക് പരിശോധനയിൽ മണ്ണെണ്ണ കൊണ്ടുവന്ന കുപ്പി കണ്ടെത്തിയിട്ടുണ്ട്. രണ്ടാമത്തെ മൃതദേഹം ബിനുവിന്‍റേതാണെന്ന് തെളിയിക്കാന്‍ ഡിഎൻഎ പരിശോധന ആവശ്യമാണ്. രണ്ടു മ്യതദേഹങ്ങളിലെയും ശരീര ഭാഗങ്ങൾ ഡി എൻ എ പരിശോധനയ്ക്കയച്ചിട്ടുണ്ട്.കൃത്യം നടന്ന സമയത്ത് ബിനുകുമാർ സംഭവ സ്ഥലത്തെത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനായി കൂടുതൽ സിസി ടി വി ദ്യശ്യങ്ങൾ ശേഖരിക്കും. ലഭിച്ച സി സി ടി വി ദ്യശ്യങ്ങൾ യുവതിയുടെ സഹോദരനെ കാണിച്ച് ബിനുകുമാറിനെ തിരിച്ചറിയാനുള്ള നീക്കവുമുണ്ട്. നടപടികൾ പൂർത്തിയാക്കി രണ്ടു മ്യതദേഹങ്ങളും ബന്ധുക്കൾക്ക് വിട്ടു നൽകും.

Advertisement