ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഇരകളുടെ പേര് പരസ്യമാക്കാതെ പൂർണ്ണമായും പ്രസിദ്ധീകരിക്കണം,ചലച്ചിത്ര മേഖലയിൽ വീണ്ടും സജീവമാകാൻ മാക്ട

Advertisement

കൊച്ചി. ചലച്ചിത്ര മേഖലയിൽ വീണ്ടും സജീവമാകാൻ മാക്ട സംഘടന. കോൺഗ്രസിന്റെ തൊഴിലാളി സംഘടനയായ ഐ.എൻ.ടി.യു.സിയുമായി ചേർന്നാവും ഇനി മാക്ടയുടെ പ്രവർത്തനം. സിനിമാ രംഗത്ത് അടിയന്തരമായി ഇടപെടണം എന്ന് ആവശ്യപ്പെട്ട് സാംസ്കാരിക മന്ത്രിക്ക് മാക്ട നിവേദനം നൽകും. സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്നും മാക്ട .

മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് മാക്ട ഫെഡറേഷൻ സിനിമയിൽ സജീവമാകുന്നത്. മാക്ട , ഇഫ്റ്റ എന്നീ സംഘടനകൾ ചേർന്ന് സാംസ്കാരിക മന്ത്രിക്ക് നിവേദനം നൽകും. സിനിമ നയ രൂപീകരണ സമിതിയിൽ ഉൾപ്പെടെ സംഘടനകൾക്ക് അർഹമായ പ്രാധിനിത്യം നൽകണം എന്നതാണ് പ്രധാന ആവശ്യം. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഇരകളുടെ പേര് പരസ്യമാക്കാതെ പൂർണ്ണമായും പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെടും. അടൂർ ഗോപാലകൃഷ്ണൻ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ സമയബന്ധിതമായി നടപ്പാക്കണമെന്നും ആവശ്യമുണ്ട്. മാക്ട കോൺഫെഡറേഷൻ തച്ചുടച്ചത് 15 അംഗ പവർ കമ്മിറ്റി ആണെന്ന് ബൈജു കൊട്ടാരക്കര പറഞ്ഞു.

ജൂനിയർ ആർട്ടിസ്റ്റുകൾക്കും പ്രത്യേക സംഘടന വേണമെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ പറഞ്ഞു.

അമ്മയും ഫെഫ്കയും ഉൾപ്പെടെയുള്ള മുഴുവൻ സിനിമ സംഘടനകളെയും പങ്കെടുപ്പിച്ചുകൊണ്ട് സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പൊതു ചർച്ചയിലൂടെ പരിഹരിക്കാനുള്ള ശ്രമത്തിനും മാക്ട തുടക്കമിടും.

Advertisement