വാർത്താ നോട്ടം

Advertisement

2024 സെപ്തംബർ 05 വ്യാഴം

BREAKING NEWS

👉അമേരിക്കയിലെ ജോർജിയിൽ സ്ക്കൂളിലുണ്ടായ വെടിവെയ്പ്പിൽ 4 പേർ മരിച്ചു.

👉മരിച്ചത് രണ്ട് അധ്യാപകരും രണ്ട് വിദ്യാർത്ഥികളും, 9 പേർക്ക് പരിക്ക് , 14കാരനായ അക്രമി അറസ്റ്റിൽ,

👉മുകേഷ്, ഇടവേള ബാബു എന്നിവരുടെ മുൻകൂർ ജാമ്യാഹർജിയിൽ എറണാകുളം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും

👉തനിക്കെതിരേ ഉയര്‍ന്ന പീഡനപരാതിയില്‍ പരാതിക്കാരിക്കെതിരെ നിവിൻ പോളി ഡിജിപിക്ക് പരാതി നൽകി.

👉 മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഇന്ന് സെക്രട്ടിയറ്റിലേക്ക് മാർച്ച് ചെയ്യും.

👉 കോഴിക്കോട് ബസിൻ്റെ സമയത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ ക്വയിലാണ്ടി സ്വദേശി ബസ് ഡ്രൈവർ നൗഷാദിനെ കമ്പിവടി കൊണ്ട് മറ്റൊരു ബസ് ഡ്രൈവർ തലയ്ക്കടിച്ചു.

👉 കൊല്ലത്ത് കുഞ്ഞിന് മുലപാൽ കൊടുത്തില്ലെന്ന് പറഞ്ഞ് 19 കാരിയായ അമ്മയ്ക്ക് മർദ്ദനമേറ്റു.

🌴കേരളീയം🌴

🙏 കേരളത്തില്‍ അടുത്ത ഏഴ് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തീരദേശ വടക്കന്‍ ആന്ധ്രാപ്രദേശിന് മുകളില്‍ ഒരു ചക്രവാതചുഴി സ്ഥിതിചെയ്യുന്നുണ്ട്.ഇതിന്റെ ഫലമായി 7 ദിവസം വ്യാപകമായി ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.

🙏 വയനാട് മുന്‍ എം.പിയും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി തന്റെ ഒരു മാസത്തെ ശമ്പളം വയനാടിന്റെ ദുരിതാശ്വാസ പുനരധിവാസ ഫണ്ടിലേക്ക് സംഭാവന ചെയ്തു. 2.30 ലക്ഷം രൂപയാണ് കോണ്‍ഗ്രസിന്റെ വയനാട് പുനരധിവാസ ഫണ്ടിലേക്ക് രാഹുല്‍ സംഭാവന ചെയ്തത്.

🙏 കള്ളന്മാര്‍ക്ക് കഞ്ഞിവെച്ച മുഖ്യമന്ത്രിയാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് ആര്‍.എസ്.പി. സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണ്‍. കേരള രാഷ്ട്രീയത്തില്‍ വിചിത്രമായ കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ഷിബു ബേബിജോണ്‍ പറഞ്ഞു.

🙏 പി വി അന്‍വര്‍ എംഎല്‍എ പരാതി ഉന്നയിച്ച എല്ലാ ആരോപണങ്ങളും അന്വേഷിക്കുമെന്നും വസ്തുനിഷ്ഠമായി തെളിവുകള്‍ ശേഖരിച്ച് അന്വേഷണം നടത്തുമെന്നും ഡിജിപിഷെയ്ക് ദര്‍വേഷ് സാഹിബ്.

🙏 സപ്ലൈകോ ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് കിഴക്കേകോട്ട ഇ.കെ.നായനാര്‍ പാര്‍ക്കില്‍ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന ചടങ്ങില്‍ നിര്‍വഹിക്കും. സെപ്റ്റംബര്‍ 14 വരെ നീണ്ടു നില്‍ക്കുന്ന മേളയില്‍ 13 ഇനം സബ്സിഡി സാധനങ്ങള്‍ലഭ്യമാണ്.

🙏 എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബോളയെ കണ്ടുവെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

🙏 തിരഞ്ഞെടുപ്പ് ധാരണയുണ്ടാക്കാന്‍ ആര്‍.എസ്.എസ്. ജനറല്‍ സെക്രട്ടറിയെ എ.ഡി.ജി.പി. അജിത്കുമാര്‍ കണ്ടുവെന്ന വിഷയം പ്രതിപക്ഷ നേതാവിനോടു തന്നെ ചോദിക്കണമെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍.

🙏 സംവിധായകന്‍ രഞ്ജിത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി. ബംഗാളി നടിയുടെ പരാതിയെ തുടര്‍ന്നുള്ള കേസിലെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തീര്‍പ്പാക്കിയത്. രഞ്ജിത്തിനെതിരെ ചുമത്തിയ കുറ്റങ്ങള്‍ ജാമ്യം ലഭിക്കുന്നതായതിനാലാണ് നടപടി.

🙏 ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലെടുത്ത ബലാത്സംഗക്കേസില്‍ മുകേഷ്, ഇടവേള ബാബു, അഡ്വ. വി എസ് ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് തീരുമാനം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാകും നിര്‍ണായക ഉത്തരവ് പുറപ്പെടുവിക്കുക.

🇳🇪 ദേശീയം 🇳🇪

🙏 ലൈംഗികാതിക്രമ പരാതികളില്‍ ശക്തമായ നടപടിയെടുക്കാന്‍ തമിഴ് താരസംഘടനയായ നടികര്‍ സംഘം. ലൈംഗികാതിക്രമ പരാതികള്‍ അന്വേഷിക്കാന്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപവത്കരിക്കും.

🙏 സ്വയം പ്രഖ്യാപിത ആള്‍ ദൈവമായ നിത്യാനന്ദയെ നാഗപ്പട്ടണത്തും തിരുവാരൂരും ഉള്ള 4 മഠങ്ങളിലെ മഠാധിപതിയായി അംഗീകരിക്കണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. നിത്യാനന്ദ ഹാജരാകാതിരുന്നതോടെയാണ് ഹര്‍ജി തള്ളിയത്. ബലാത്സംഗ കേസില്‍ പ്രതി ആയതോടെ 2019ല്‍ നിത്യാനന്ദ ഇന്ത്യ വിട്ടിരുന്നു.

🙏 ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിലെ 67 പേരുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി. മുഖ്യമന്ത്രി നയാബ് സിങ് സൈനി ലാഡ്വ മണ്ഡലത്തില്‍നിന്ന് ജനവിധി തേടും.

🙏 എല്‍.എമാരുടെ കൂറുമാറ്റം തടയാന്‍ പുതിയ നിയമനിര്‍മാണവുമായി ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. ഇതിന്‍ പ്രകാരം, കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് അയോഗ്യരാക്കപ്പെടുന്നവര്‍ക്ക് പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കില്ല. വിഷയവുമായി ബന്ധപ്പെട്ട് സഭയില്‍ അവതരിപ്പിച്ച ബില്‍ പാസായി.

🇦🇴 അന്തർദേശീയം 🇦🇺

🙏 സിംഗപ്പൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് പാര്‍ലമെന്റ് ഹൗസില്‍ ഔദ്യോഗിക സ്വീകരണം നല്‍കും. സ്വീകരണ പരിപാടിക്ക് ശേഷം മോദി സിംഗപ്പൂര്‍ പ്രസിഡന്റ് താമന്‍ ഷണ്‍മുഖരത്നവുമായി കൂടിക്കാഴ്ച നടത്തും. രാജ്യത്തെ മൂന്ന് തലമുറ നേതാക്കള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുകള്‍.

🙏 അമേരിക്കയിലെ ജോര്‍ജിയയിലെ അപ്പലാച്ചി ഹൈസ്‌കൂളിലുണ്ടായ വെടിവെയ്പ്പില്‍ നാലുപേര്‍ മരിച്ചു. മുപ്പതുപേര്‍ക്ക് പരിക്കേറ്റു. അക്രമിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

🙏 യുക്രെയിനലെ റഷ്യന്‍ ആക്രമണം തുടരുന്നു. യുക്രൈന്റെ പടിഞ്ഞാറന്‍ നഗരമായ ലിവിവില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ കൊലപ്പെട്ടു. 40 ലേറെ പേര്‍ക്ക്
പരുക്കേറ്റെന്നും റിപ്പോര്‍ട്ട്.

🏑🏏🥍കായികം🏹🤽🏻‍♀️🏋️‍♀️

🙏 ഐപിഎല്‍ അടുത്ത സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകനായി രാഹുല്‍ ദ്രാവിഡ് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. അതേസമയം രാജസ്ഥാന്‍ റോയല്‍സ് ഔദ്യോഗികമായി ദ്രാവിഡിന്റെ നിയമനം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിട്ടില്ല. എന്നാല്‍ ഫ്രഞ്ചൈസിയുമായി ദ്രാവിഡ് ഇതിനോടകം കരാറിലേര്‍പ്പെട്ടതയാണ് വിവരം