എടവണ്ണയിലെ പൊലീസുകാരന്റെ ആത്മഹത്യയിൽ മുൻ എസ് പി സുജിത് ദാസിനെതിരെ വെളിപ്പെടുത്തൽ

Advertisement

മലപ്പുറം. എടവണ്ണയിലെ പൊലീസുകാരന്റെ ആത്മഹത്യയിൽ മുൻ എസ്.പി സുജിത് ദാസിനെതിരെ വെളിപ്പെടുത്തൽ.പ്രതികളെ മർദിക്കാൻ സുജിത് ദാസ് അടക്കമുള്ളവർ നിർബന്ധിച്ചിരുന്നു എന്ന് മരിച്ച ശ്രീകുമാറിന്റെ സുഹൃത്ത് നാസർ. ഡയറിയിൽ നിന്ന് പൊലീസ് ആത്മഹത്യ കുറിപ്പ് കീറിക്കൊണ്ട് പോയെന്നും വെളിപ്പെടുത്തൽ.

2021 ജൂൺ 10 ന് ആണ് എഎസ്ഐ ആയിരുന്ന ശ്രീകുമാർ ആത്മഹത്യ ചെയ്തത്.ശ്രീകുമാറിന്റെ മരണത്തിൽ പൊലീസിന് പങ്കുണ്ടെന്ന് പിവി അൻവർ ആരോപിച്ചിരുന്നു.ഇത് ശരി വെക്കുകയാണ് ശ്രീകുമാറിന്റെ സുഹൃത്ത് എടവണ്ണ സ്വദേശി നാസർ.ഏത് കേസിൽപെടുന്ന പ്രതികളെയും മർദിക്കാൻ മുൻ എസ്പി സുജിത് ദാസ് നിർബന്ധിച്ചിരുന്നു എന്ന് നാസർ.

ആത്മഹത്യ കുറിപ്പ് ശ്രീകുമാറിന്റെ ഡയറിയിൽ നിന്ന് പൊലീസ് കീറിക്കളയുന്നത് നേരിട്ട് കണ്ടെന്നും നാസർ

മരിക്കുന്നതിന് തലേ ദിവസം ആണ് ശ്രീകുമാർ നേരിടുന്ന ബുദ്ധിമുട്ടുകൾ നാസറിനോട് തുറന്ന് പറഞ്ഞത്.താൻ എന്തെങ്കിലും ചെയ്യുക ആണെങ്കിൽ കാരണം ഡയറിയിൽ ഉണ്ടാകുമെന്നും ശ്രീകുമാർ പറഞ്ഞിരുന്നു