പിവി അൻവർ എം എൽ എ യുടെ വെളിപ്പെടുത്തലിൽ പ്രത്യേക അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി, സിപിഎം ചര്‍ച്ച തുടങ്ങി

Advertisement

കൊച്ചി.പി.വി അൻവർ എം എൽ എ യുടെ വെളിപ്പെടുത്തലിൽ പ്രത്യേക അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി.
അന്വേഷണം നടക്കുന്നതായി സർക്കാർ കോടതിയെ അറിയിച്ചു.
ഹർജി അപക്വം എന്ന് വിമർശിച്ച ഡിവിഷൻ ബെഞ്ച്
പ്രശസ്തിക്ക് വേണ്ടിയുള്ള ഹർജി എന്നും ചൂണ്ടിക്കാട്ടി.
പൊതുപ്രവർത്തകനായ ജോർജ് വട്ടക്കുളമാണ് ഹർജി നൽകിയത്. എ ഡി ജി പിക്കെതിരെ ഭരണകക്ഷി എംഎൽഎ നടത്തിയ വെളിപ്പെടുത്തലുകൾ ഗൗരവമുള്ളതാണ്. ദേശീയ സുരക്ഷയെ പോലും ബാധിക്കുന്ന വിഷയമാണിത് . അതിനാൽ പര്യപ്തമായ ദേശീയ സംസ്ഥാന അന്വേഷണ എജൻസികൾ ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.

അതേസമയം പി.വി അൻവർ എം.എൽ.എ ഉന്നയിച്ച ആരോപണങ്ങൾ സി.പി.ഐ.എം ബ്രാഞ്ച് സമ്മേളനങ്ങളിൽ ചർച്ചയാകുന്നു.അൻവർ ഉന്നയിച്ച ആരോപണങ്ങളുടെ നിജസ്ഥിതി കണ്ടെത്തണമെന്നാണ് ആവശ്യം.
മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പിനെതിരെ അതിരൂക്ഷമായ വിമർശനങ്ങളാണ് ബ്രാഞ്ച് സമ്മേളനങ്ങളിൽ ഉയർന്നുവരുന്നത്.അതേ
സമയം പ്രാദേശിക പ്രശ്നങ്ങളെ തുടർന്ന്
ചരിത്രത്തിൽ ആദ്യമായി സംസ്ഥാന സെക്രട്ടറിയുടെ നാട്ടിൽ ബ്രാഞ്ച് സമ്മേളനം
മുടങ്ങി.

സമ്മേളനങ്ങളുടെ ചർച്ചയിൽ പ്രധാനപ്പെട്ട വിഷയമായി അൻവറിന്റെ ആരോപണങ്ങൾ ഉയർന്നുവരുമെന്ന് പാർട്ടി സംസ്ഥാന നേതൃത്വം വിലയിരുത്തിയതാണ്.
നേതൃത്വത്തിന്റെ വിലയിരുത്തൽ ശരിവെക്കുന്ന തരത്തിലാണ് ബ്രാഞ്ച് സമ്മേളനങ്ങളിൽ വിമർശനങ്ങൾ.അൻവർ ഉന്നയിച്ച് ആരോപണങ്ങളുടെ നിജസ്ഥിതി കണ്ടെത്തി അത് പാർട്ടി കമ്മിറ്റികളിൽ റിപ്പോർട്ട് ചെയ്യണമെന്നാണ് സമ്മേളന പ്രതിനിധികൾ ഉന്നയിച്ചു കൊണ്ടിരിക്കുന്ന ആവശ്യങ്ങൾ.മുഖ്യമന്ത്രിക്കും ആഭ്യന്തരവകുമെതിരെ അതിരൂക്ഷമായ വിമർശനങ്ങളുമുയരുന്നു.പോലീസിനെ കെട്ടഴിച്ചുവിട്ടു എന്നാണ് പ്രധാനപ്പെട്ട വിമർശനം.പോലീസിനെ നിയന്ത്രിച്ചില്ലെങ്കിൽ തുടർഭരണം അസാധ്യമാണെന്നും പ്രതിനിധികൾ പറയുന്നുണ്ട്.കോടിയേരി ബാലകൃഷ്ണന്റെ അഭാവം ഇപ്പോഴാണ് മനസ്സിലാകുന്നതെന്നും പല സമ്മേളനങ്ങളിലും അംഗങ്ങൾ അഭിപ്രായപ്പെട്ടിട്ടുണ്ട്.ചരിത്രത്തിൽ ആദ്യമായാണ് പാർട്ടി ശക്തി കേന്ദ്രത്തിൽ കൂട്ടത്തോടെയുള്ള സമ്മേളന ബഹിഷ്കരണം.


കണ്ണൂർ മൊറാഴ ലോക്കൽ കമ്മിറ്റിക്ക് കീഴിലെ അഞ്ചാംപീടിക ബ്രാഞ്ച് സമ്മേളനമാണ് മുടങ്ങിയത്.ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ള മുഴുവൻ അംഗങ്ങളും സമ്മേളനം ബഹിഷ്കരിച്ചു. കുറ്റക്കാരിയല്ലാത്ത അങ്കണവാടി ജീവനക്കാരിയുടെ സ്ഥലം മാറ്റം റദ്ദ് ചെയ്യണമെന്ന  ആവശ്യം അംഗീകരിക്കാത്തതോടെയാണ് പ്രതിഷേധം കൈവിട്ടത്.അതേസമയം പാർട്ടി സമ്മേളനങ്ങളിൽ ആർഭാടം വേണ്ടെന്ന് സംസ്ഥാന നേതൃത്വം നിർദ്ദേശം നൽകി.ഭക്ഷണത്തിലും പ്രചരണത്തിലും ആർഭാടം ഒഴിവാക്കണം.ബ്രാഞ്ച് ലോക്കൽ സമ്മേളനങ്ങളിൽ പൊതിച്ചോറ് മതി.അര്‍ച്ചും കട്ടൗട്ടും ഒഴിവാക്കണം.സമ്മേളനങ്ങളിൽ സമ്മാനങ്ങൾ ഒഴിവാക്കണമെന്നും പാർട്ടി രേഖയിൽ പറയുന്നു.