എസ്പി സുജിത് ദാസിനു സസ്പെൻഷൻ

Advertisement

തിരുവനന്തപുരം.പിവി അന്‍വറിന്‍റെ ആരോപണത്തിലെ മുഖ്യ കഥാപാത്രം എസ് പി സുജിത്ദാസിനെ സസ്പെൻസ് ചെയ്തു
സസ്പെൻഷനു ഉത്തരവിട്ടത് മുഖ്യമന്ത്രിയാണ്.
സുജിത് ദാസിനെതിരെ ഉയർന്ന ആരോപണങ്ങളെ കുറിച്ച് പ്രാഥമികമായി അന്വേഷിക്കാൻ ഡി ഐ ജി അജിത ബീഗത്തെ ചുമതലപ്പെടുത്തിയിരുന്നു. അവർ നൽകിയ റിപ്പോർട്ടിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തി. അതിനെ തുടർന്നാണ് സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി ഉത്തരവിട്ടത്. സുജിത് ദാസിനു വീഴ്ച്ച പറ്റിയെന്നു സ്ഥിരീകരിച്ചു ആഭ്യന്തരവകുപ്പ്. DIG യുടെ അന്വേഷണത്തിൽ വീഴ്ച്ച കണ്ടെത്തിയതിനെ തുടർന്നാണ് സുജിത് ദാസിനെ സസ്പെന്റ് ചെയ്തത്. ഒരു പുഴുക്കുത്ത് പുറത്തേക്കെന്നും വിക്കറ്റ് നമ്പര്‍ വണ്‍ എന്നും ഫേസ്ബുക്ക് പോസ്റ്റ് ഇട്ട് പിവി അന്‍വര്‍.

Advertisement