നടൻ മുകേഷിനും, ഇടവേള ബാബുവിനും ജാമ്യം

Advertisement

കൊച്ചി. പീഡന പരാതിയിൽ നടൻ മുകേഷിനും, ഇടവേള ബാബുവിനും ജാമ്യം ലഭിച്ചു.എറണാകുളം സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേരളം വിട്ട് പോകരുത് എന്നും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ചോദ്യംചെയ്യലിന് ഹാജരാകണം എന്നതടക്കമുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയാണ് ജാമ്യം നൽകിയത്

എംഎൽഎ സ്ഥാനത്തുനിന്ന് രാജിവെക്കണമെന്ന ആവശ്യം ശക്തമായി തുടരുന്നതിനിടെയാണ് മുകേഷിന് താൽക്കാലിക ആശ്വാസം നൽകിക്കൊണ്ട് കോടതിയിൽ നിന്ന് ജാമ്യം ലഭിക്കുന്നത്. കേരളം വിടരുത് എന്നും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം എന്നതും അടക്കമുള്ള ജാമ്യവസ്ഥകൾ ഉണ്ടെങ്കിലും എറണാകുളം സെഷൻസ് കോടതിയിൽ നിന്ന് ലഭിച്ച ജാമ്യം മുകേഷ് നൽകുന്ന ആശ്വാസം ചെറുതല്ല. ഇടവേള ബാബുവിനും സമാനമായ ജാമ്യ വ്യവസ്ഥകൾ ഉൾപ്പെടുത്തിയാണ് കോടതി ജാമ്യം നൽകിയത്

ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ കോടതിക്ക് മുന്നിൽ കൈമാറിയിരുന്നു എന്നും പരാതി വ്യാജമാണ് എന്ന് ഉത്തമ ബോധ്യത്തിലാണ് കോടതിയെ സമീപിച്ചതെന്നും മുകേഷിന്റെ അഭിഭാഷകൻ പറഞ്ഞു. കഴിഞ്ഞ പുതുവർഷ ദിനത്തിൽ മുകേഷിന് ആശംസകൾ അറിയിച്ചുകൊണ്ട് പരാതിക്കാരി അയച്ച സന്ദേശത്തിന്റെ പകർപ്പടക്കം കോടതിയിൽ ഹാജരാക്കിയിരുന്നു. സത്യം തെളിയും എന്നത് തന്നെയാണ് വിശ്വാസം എന്നും അഭിഭാഷകൻ വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം എന്ന ജാമ്യവ്യവസ്ഥ ഉള്ളതിനാൽ മുകേഷിനെ അടുത്തദിവസം തന്നെ അന്വേഷണസംഘം ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. അത് എവിടെ വച്ചാകും എന്നത് പ്രത്യേക അന്വേഷണസംഘമാകും തീരുമാനിക്കുക. രാവിലെ മുതൽ ജാമിയ അപേക്ഷയിൽ വാദം കേട്ടതിനുശേഷമാണ് രാത്രി 9 മണിയോടെ മുകേഷിനും ,ഇടവേള ബാബുവിനും കോടതി ജാമ്യം അനുവദിച്ചത്.