പത്തനംതിട്ടയില്‍ കാപ്പക്കാര്‍ സിപിഎമ്മിനെ ചോരച്ചാലുകള്‍ നീന്തിച്ചുതുടങ്ങി

Advertisement

പത്തനംതിട്ട.സിപിഎമ്മിൽ എത്തിയ കാപ്പാക്കേസ് പ്രതി ഡിവൈഎഫ്ഐ പ്രവർത്തകന്റെ തല അടിച്ചു തകർത്തു. ഇഡ്ഡലി എന്ന ശരൺ ചന്ദ്രനാണ് ഡിവൈഎഫ്ഐ പ്രവർത്തകനായ പത്തനംതിട്ട മുണ്ടുകോട്ടയ്ക്കൽ സ്വദേശി രാജേഷിനെ ബിയർബോട്ടിൽ കൊണ്ട് ആക്രമിച്ചത്. കഴിഞ്ഞ മാസം 29ന് ഒരു വിവാഹ സൽക്കാര ചടങ്ങിനിടെയായിരുന്നു സംഭവം. ഭീഷണിയെ തുടർന്ന് രാജേഷ് ആദ്യം പരാതി കൊടുത്തില്ല. ഇന്നലെ രാത്രിയോടെ പത്തനംതിട്ട പോലീസിൽ പരാതി നൽകി.ചില നേതാക്കളുടെ ഉറപ്പിലാണ് പരാതി നല്‍കിയതെന്ന് അറിയുന്നു. ശരണിനെ പ്രതിയാക്കി പോലീസ് കേസെടുത്തു