അർജൻ്റീന ഫുട്ബാൾ അസ്സോസിയേഷൻ പ്രതിനിധികൾ കേരളം സന്ദർശിക്കും

Advertisement

തിരുവനന്തപുരം: അർജൻ്റീന ഫുട്ബോള്‍ അസോസിയേഷൻ പ്രതിനിധികള്‍ ഉടൻ കേരളം സന്ദർശിക്കും.
കായിക മന്ത്രി വി അബ്ദുറഹ്മാൻ്റെ നേതൃത്വത്തില്‍ സ്പെയിനിലെ മാഡ്രിഡില്‍ അർജൻ്റീന ഫുട്ബോള്‍ അസോസിയേഷൻ അധികൃതർ നടത്തിയ ചർച്ചയിലാണ് തീരുമാനം. അർജൻ്റീന ഫുട്ബോള്‍ അസോസിയേഷൻ കേരളത്തില്‍ ഫുട്ബോള്‍ പരിശീലന കേന്ദ്രം തുടങ്ങാനും സാധ്യതയുണ്ട്. അസോസിയേഷന്റെ പ്രതിനിധികളുടെ സന്ദർശനത്തിനു പിന്നാലെ അർജൻ്റീന ഫുട്ബോള്‍ ടീമും കേരളം സന്ദർശിക്കുമെന്നും കരുതപ്പെടുന്നു.
കേരളത്തിലെ അർജന്റീന ഫുട്ബോള്‍ ആരാധകരെ എല്ലായ്പ്പോഴും ഹൃദയപൂർവം സ്വീകരിക്കുന്നതായി അർജൻ്റീന ഫുട്ബോള്‍ അസോസിയേഷൻ ചർച്ചയില്‍ അറിയിച്ചു. അന്താരാഷ്ട്ര സൗഹൃദ മത്സരത്തിന്റ വേദിയായി കേരളത്തെ പരിഗണിക്കുന്ന കാര്യം ചർച്ചയായി. അതിനെ തുടർന്ന് അസ്സോസിയേഷൻ ഉടൻ തന്നെ കേരളം സന്ദർശിക്കുന്നതിന് താത്പര്യം അറിയിച്ചു. അർജൻ്റീന ഫുട്ബോള്‍ അസോസിയേഷൻ്റെ ഫുട്ബോള്‍ അക്കാദമികള്‍ സർക്കാരുമായി ചേർന്ന് കേരളത്തില്‍ വിവിധയിടങ്ങളില്‍ സ്ഥാപിക്കുവാൻ താല്പര്യം അറിയിച്ചു.

Advertisement