വാർത്താനോട്ടം

Advertisement

2024 സെപ്തംബർ 06 വെള്ളി

BREAKING NEWS

👉ഓണത്തിൻ്റെ വരവ് അറിയിച്ച് തൃപ്പൂണിത്തുറയിൽ അത്തം ഘോഷയാത്ര

👉നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്തു.

👉ബലാത്സംഗ കേസിൽ സിനിമാ താരങ്ങളായ എം മുകേഷിനും ഇടവേള ബാബുവിനും മുന്‍കൂര്‍ ജാമ്യം ലഭിച്ചെങ്കിലും ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തും.

👉പോലീസിനെതിരെ മലപ്പുറത്തെ വീട്ടമ്മ ബലാത്സഗ പരാതി വ്യാജമാണന്ന് പോലീസ്

👉മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസിൻ്റെ സെക്രട്ടിയറ്റ് മാർച്ച് ഇന്ന് രാവിലെ 11ന്

👉മണിപ്പൂരിൽ ബിഷ്ണുപ്പൂർ ജില്ലയിൽ ബോംബാക്രമണം. രണ്ട് കെട്ടിടങ്ങൾ തകർന്നു.ആളപായമില്ല.

🌴കേരളീയം🌴

🙏 മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട സാമ്പത്തിക തിരിമറി കേസില്‍ പ്രതിയായ ഐജി ജി. ലക്ഷ്മണയുടെ സസ്പെന്‍ഷന്‍ റദ്ദാക്കി.

🙏 ഇടുക്കി പീരുമേട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ പ്ലാക്കത്തടം സ്വദേശി അഖില്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതം. സംഭവത്തില്‍ അഖിലിന്റെ സഹോദരന്‍ അജിത്ത്, അമ്മ തുളസി എന്നിവരെ പീരുമേട് പൊലീസ് അറസ്റ്റ് ചെയ്തു.

🙏 യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘഷര്‍ഷത്തില്‍ 11 പേരെ പ്രതികളാക്കി പൊലീസ് കെസെടുത്തു. കണ്ടാലറിയാവുന്ന 250 പേര്‍ക്കെതിരെയും കേസുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലാണ് കേസില്‍ ഒന്നാം പ്രതി. അബിന്‍ വര്‍ക്കി ഏഴാം പ്രതിയാണ്.

🙏 പത്തനംതിട്ട മുന്‍ എസ്.പി. സുജിത് ദാസ് ഐ.പി.എസിന് സസ്‌പെന്‍ഷന്‍. പി.വി. അന്‍വര്‍ എം.എല്‍.എയുമായുള്ള വിവാദ ഫോണ്‍ സംഭാഷണം പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് സുജിത് ദാസിനെതിരേ നടപടി ഉണ്ടായിരിക്കുന്നത്.

🙏 നിവിന്‍ പോളിക്കെതിരായ ബലാത്സംഗ കേസില്‍ പരാതി വ്യാജമെന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. പരാതിയില്‍ പറഞ്ഞിരിക്കുന്ന ദിവസങ്ങളില്‍ നിവിന്‍ തനിക്കൊപ്പം ഷൂട്ടിലായിരുന്നുവെന്നും ദുബായില്‍ അല്ലായിരുന്നുവെന്നും വിനീത് പറഞ്ഞു.

🙏 നിവിന്‍ പോളിക്കെതിരായ പരാതിയില്‍ പീഡനം നടന്നുവെന്ന് യുവതി ആരോപിക്കുന്ന ദിവസങ്ങളില്‍ നടന്‍ കൊച്ചിയിലായിരുന്നുവെന്ന് അവകാശപ്പെടുന്ന ഹോട്ടല്‍ ബില്‍ പുറത്ത്. ദുബായിയില്‍ വെച്ച് 2023 ഡിസംബര്‍ 15ന് ഹോട്ടല്‍മുറിയില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരി ആരോപണം ഉന്നയിച്ചത്.

🙏 മുന്‍ ലോയേഴ്സ് കോണ്‍ഗ്രസ് നേതാവ് ചന്ദ്രശേഖരനെതിരെ വീണ്ടും കേസ് . പീഡനക്കേസിലെ പരാതിക്കാരിയെ, ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. പരാതി പിന്‍വലിക്കാനായി ഭീഷണിപ്പെടുത്തിയതിന് നെടുമ്പാശ്ശേരി പൊലീസാണ് കേസെടുത്തിരിക്കുന്നത്.

🙏 പീഡന പരാതിയില്‍ നടന്മാരായ മുകേഷിനും ഇടവേള ബാബുവിനും മുന്‍കൂര്‍ ജാമ്യം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വാദം കേട്ടത്. കഴിഞ്ഞ രണ്ടുദിവസം അടച്ചിട്ട കോടതിയില്‍ നടന്ന വിശദ വാദത്തിനൊടുവിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പുറത്തുവന്നത്.

🙏 ചലച്ചിത്ര നയത്തിന്റെ കരട് തയ്യാറാക്കാനുള്ള സമിതിയില്‍നിന്ന് നടനും കൊല്ലം എം.എല്‍.എയുമായ എം. മുകേഷിനെ ഒഴിവാക്കി.

🙏 ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പരിഗണിക്കാന്‍ ഹൈക്കോടതി പ്രത്യേക ബെഞ്ച് രൂപവത്കരിച്ചു. ജസ്റ്റിസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാരും സി.എസ്. സുധയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചായിരിക്കും കേസ് പരിഗണിക്കുക.

🇳🇪 ദേശീയം 🇳🇪

🙏 മാധബി പുരി ബുച്ച് രാജിവെക്കണമെന്നാവശ്യപ്പെട്ട് സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയിലെ ജീവനക്കാര്‍ സെബി ആസ്ഥാനത്ത് പ്രതിഷേധ പ്രകടനം നടത്തി.

🙏 സിക്കിമില്‍ വാഹനാപകടത്തില്‍ നാല് സൈനികര്‍ മരിച്ചു. പശ്ചിമ ബംഗാളിലെ പെദോങ്ങില്‍നിന്ന് സിക്കിമിലെ സുലുക്കിലേക്ക് പുറപ്പെട്ടതായിരുന്നു ഇവര്‍. സിക്കിമിലെ പാക്യോങ് ജില്ലയിലെ സില്‍ക്ക് റൂട്ടിലായിരുന്നു അപകടം.

🇦🇴 അന്തർദേശീയം 🇦🇺

🙏 ഇന്ത്യ, ചൈന, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ക്ക് യുക്രൈനുമായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് ഇടനിലക്കാരാകാമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്‍.

കായികം

🙏 അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തില്‍ കളിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍. വി. അബ്ദുറഹ്‌മാന്‍ അര്‍ജന്റീനയിലെത്തി ഫുട്ബോള്‍ അസോസിയേഷനുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു.