വിദ്യാർത്ഥിനികൾ സഞ്ചരിച്ച ഓട്ടോയിൽ മറ്റൊരു ഓട്ടോ ഇടിച്ച് അപകടം… ഒരാൾക്ക് ദാരുണാന്ത്യം

Advertisement

ടിടിസി വിദ്യാർത്ഥിനികൾ സഞ്ചരിച്ച ഓട്ടോയിൽ മറ്റൊരു ഓട്ടോ ഇടിച്ച് അപകടം. മറിഞ്ഞ ഓട്ടോക്കടിയിൽപ്പെട്ട മൂന്ന് വിദ്യാർത്ഥിനികളിൽ ഒരാൾക്ക് ദാരുണാന്ത്യം. ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. ഇടിച്ച ഓട്ടോ നിർത്താതെ ഓടിച്ച് പോയി. വിഴിഞ്ഞം കോട്ടുകാൽ മരുതൂർ ക്കോണം പട്ടം താണുപിള്ള മെമ്മോറിയൽ ടി.ടി.സി സ്കൂളിലെ മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിനിയും മലയിൻകീഴ്  വിളവൂർക്കൽ  ഈഴാക്കോടിൽ സേവ്യറിൻ്റെ ൻ്റെയും ലേഖ റക്സണിൻ്റെയും ഏക മകൾ ഫ്രാൻസിക (19) ആണ് മരിച്ചത്. 

സുഹൃത്തുക്കളായ കാസർകോട് സ്വദേശി ദേവിക, പത്തനംതിട്ട സ്വദേശി രാഖി, ഓട്ടോ ഡ്രൈവർ വെങ്ങാനൂർ സ്വദേശി സുജിത് എന്നിവർക്ക് പരിക്കേറ്റു. ഇവരെ മെഡിക്കൽ  കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ വൈകുന്നേരം നാലരയോടെ വിഴിഞ്ഞം – ബാലരാമപുരം റോഡിൻ മുള്ള് മുക്കിന് സമീപമായിരുന്നു അപകടം. വെങ്ങാനൂർ നീലികേശി ക്ഷേത്രത്തിന് സമീപം നിന്ന് സ്കൂളിലേക്ക് പോകുന്നതിനാണ് സംഘം ഓട്ടോയിൽ കയറിയത്. മുള്ളുമുക്കിന് സമീപം എത്തിയ ഓട്ടോയെ എതിരെ തെറ്റായ ദിശയിൽ നിന്നു വന്ന ആപെ മോഡൽ ഓട്ടോ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. 

മറിഞ്ഞ് വീണ ഓട്ടോക്കടിയിൽപെട്ട മൂന്ന് പേരെയും നാട്ടുകാർ വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫ്രാൻസികയുടെ ജീവൻ രക്ഷിക്കാനായില്ല. അപകട ശേഷം നിർത്താതെ പോയ ഓട്ടോയും ഡ്രെെവറേയും കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.