വീട്ടമ്മയുടെ പീഡന ആരോപണത്തിന് പിന്നിൽ മുട്ടില്‍ മരംമുറി അന്വേഷണമെന്ന് പൊലീസ്

Advertisement

മലപ്പുറം. വീട്ടമ്മയുടെ പീഡന ആരോപണത്തിന് പിന്നിൽ മുട്ടിൽ മരം മുറി കേസ് അന്വേഷിക്കുന്നതിലെ വിരോധമെന്ന് പോലീസ് ഉദ്യോഗസ്ഥർ. വാർത്തക്ക് പിന്നിൽ ഗൂഢ ലക്ഷ്യങ്ങൾ ഉണ്ടെന്നും നിയമപരമായി നേരിടുമെന്നും മുൻ എസ് പി സുജിത് ദാസും ഡിവൈഎസ്‍പി വി വി ബെന്നിയും സിഐ വിനോദ് വലിയാട്ടൂരും പറഞ്ഞു.മൂന്ന് പേരും ലൈംഗീകമായി ഉപദ്രവിച്ചെന്നായിരുന്നു വീട്ടമ്മയുടെ പരാതി.

മുൻ മലപ്പുറം എസ്പി എസ് സുജിത് ദാസ് ഐപിഎസ് ,ഡിവൈഎസ്പി വിവി ബെന്നി ,എസ്എച്ചഒ വിനോദ് മലയാറ്റൂർ എന്നിവർ ലൈംഗീകമായി പീഡിപ്പിച്ചെന്നായിരുന്നു വീട്ടമ്മയുടെ വെളിപ്പെടുത്തൽ.

ആരോപണത്തിന് പിന്നിൽ വ്യക്തി വൈരാഗ്യമാണ് എന്ന് വിവി ബെന്നി പ്രതികരിച്ചു. വാർത്ത ആദ്യം നൽകിയ ചാനലിന്റെ ഉടമകളാണ് ആരോപണത്തിന് പിന്നിൽ ,മുട്ടിൽ മരംമുറി കേസിലെ വൈരാഗ്യമാണ് കാരണമെന്നും വിവി ബെന്നി പറഞ്ഞു

തനിക്കെതിരെയുള്ളത് വ്യാജപരാതിയെന്ന് സിഐ വിനോദ് വലിയാട്ടൂരും പ്രതികരിച്ചു.
തനിക്കെതിരെ നേരത്തെ ഇവർ പരാതി നൽകി. അന്നത്തെ ഡിവൈഎസ്പിയും സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയും അന്വേഷിച്ച് തെറ്റാണെന്ന് കണ്ടെത്തിയതാണെന്നും അദ്ദേഹം പറഞ്ഞു. താനൂർ കസ്റ്റഡി മരണ കേസിൽ നടപടി നേരിട്ട എസ് ഐ കൃഷ്ണലാലിന്റെ വീട്ടിലെ ജോലിക്കാരിയാണ് സ്ത്രീ.ഇവർ നേരത്തെ പല പരാതികളും നൽകുകയും സ്റ്റേഷന് പുറത്ത് ഒത്ത് തീർപ്പാക്കാറുമാണ് പതിവ്. ഇത് അറിഞ്ഞതോടെ ഇവരുടെ എല്ലാ പരാതികളും കേസ് എടുക്കാൻ തുടങ്ങി. ഇപ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടോ എന്ന് അന്വേഷിക്കണമെന്നും സിഐ പറഞ്ഞു.

ആരോപണത്തിന് പിന്നിൽ ക്രിമിനൽ ഗൂഡാലോച ആണെന്ന് എസ് പി സുജിത് ദാസ് പ്രതികരിച്ചു.

Advertisement