തിരുവനന്തപുരം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെ പി.വി അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ പാർട്ടി അന്വേഷണം ഉടനില്ല.അൻവർ പാർട്ടിക്ക് നൽകിയ പരാതിയിൽ പി.ശശിയെക്കുറിച്ച് പറയുന്നില്ലെന്നും പോലീസിന്റെ അന്വേഷണത്തിൽ പി ശശിയ്ക്കെതിരെ തെറ്റുകൾ കണ്ടെത്തിയാൽ
പരിശോധിക്കുമെന്നും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വ്യക്തമാക്കി.പി.വി അൻവർ പരസ്യമായി വിമർശനം ഉന്നയിച്ചതിനെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി തള്ളിപ്പറഞ്ഞു.
സ്വയം പ്രതിരോധം തീർത്താണ് തത്കാലം പി.ശശിക്കെതിരെ പരിശോധന വേണ്ടെന്ന സിപിഐഎം തീരുമാനം.
ഭരണസംവിധാനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പി വി അൻവർ പരാതിയില്‍ ഉന്നയിച്ചത്.അതുകൊണ്ട് സർക്കാർതലത്തിലാണ് അത് പരിശോധിക്കുക.അൻവറിന്റെ പരാതിയിൽ
പി.ശശിയുടെ പേരില്ല.പോലീസ് അന്വേഷണത്തിൽ പി ശശിയുടെ ഭാഗത്ത് തെറ്റുണ്ടെന്ന് കണ്ടെത്തിയാൽ അന്വേഷിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ
പി വി അൻവർ വിമർശനങ്ങൾ പരസ്യമായി ഉന്നയിച്ചത് തെറ്റെന്നും സംസ്ഥാന സെക്രട്ടറി. പി.ശശിയെ കുറിച്ചുള്ള പരാതി പാർട്ടി സെക്രട്ടറിക്ക് എഴുതി കൊടുത്തിട്ടില്ലെന്നും പരസ്യ പ്രതികരണം ശരിയായില്ലെന്നും പി.വി അൻവർ
അതേസമയം അൻവറിന്റെ പരാതി ഗൗരവത്തിൽ പരിഗണിക്കണമെന്നാവശ്യം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉയർന്നുവന്നു.സുജിത്ത് ദാസിനെതിരെ നടപടി എടുത്തത് മെറിറ്റ് ഉണ്ടായതുകൊണ്ടാണെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.ബാക്കി കാര്യങ്ങളിൽ അന്വേഷണം നടക്കട്ടെയെന്നും റിപ്പോർട്ട് കിട്ടിയശേഷം തുടർന്ന് സ്വീകരിക്കാമെന്നുമാണ് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചിരിക്കുന്നത്..