മലയാളത്തിന്റെ മമ്മൂട്ടിക്ക് ഇന്ന് പിറന്നാൾ

Advertisement

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് ഇന്ന് പിറന്നാൾ. മലയാള സിനിമയുടെ സൗഭാഗ്യമായ മമ്മൂട്ടി 73-ാം വയസിലേക്ക് കടക്കുകയാണ്. നിരവധി പേരാണ് പ്രിയതാരത്തിന് ആശംസകൾ അറിയിച്ച് രം​ഗത്തെത്തുന്നത്. മമ്മൂട്ടിയുടെ അടങ്ങാത്ത അഭിനയമോഹവും പ്രായത്തെ റിവേഴ്‌സ് ഗിയറിലാക്കുന്ന മാജിക്കും മലയാളികളെ വിസ്മയിപ്പിച്ച് കൊണ്ടേയിരിക്കുകയാണ്. നായകനും പ്രതിനായകനും സഹനടനുമായി വിവിധ ഭാഷകളിൽ നാനൂറിൽ അധികം സിനിമകളാണ് അദ്ദേഹം അഭിനയിച്ച് തീർത്തത്.
കൊച്ചിയിലെ വീട്ടിൽ ഭാര്യ സുൽഫത്ത്,​ മകൻ ദുൽഖർ സൽമാൻ,​ മകൾ സുറുമി അടക്കമുള്ള കുടുംബാംഗങ്ങൾ ലളിതമായ പിറന്നാൾ ആഘോഷത്തിലുണ്ടാകും. ഇക്കുറിയും പിറന്നാൾ കേക്ക് ഡിസൈൻ ചെയ്യുന്നത് മകൾ സുറുമിയാണ്. മമ്മൂട്ടി കമ്പനി നിർമ്മിച്ച് ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന പുതിയചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇന്ന് അദ്ദേഹം പുറത്തുവിടും.

പിറന്നാൾ ദിനത്തിൽ മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ 17 രാജ്യങ്ങളിലായി 30,000 പേർ രക്തദാനം നടത്തും. കഴിഞ്ഞ വർഷം കാൽലക്ഷം പേർ രക്തം ദാനം ചെയ്തിരുന്നു.

Advertisement