ഓണാവധി, ബംഗളൂരു മലയാളികൾക്ക് ഇരുട്ടടിയായി സ്വകാര്യ ബസുകളുടെ കൊള്ള

Advertisement

തിരുവനന്തപുരം. ഓണാവധിക്ക് കേരളത്തിൽ എത്താൻ ഒരുങ്ങുന്ന ബംഗളൂരു മലയാളികൾക്ക് ഇരുട്ടടിയായി സ്വകാര്യ ബസുകളുടെ കൊള്ള. ഓണത്തോടടുത്ത ദിവസങ്ങളിൽ ഇരട്ടിയിൽ കൂടുതലാണ് ടിക്കറ്റ് നിരക്കിലെ വർധന. ട്രെയിനുകളിൽ റിസർവേഷൻ ലഭിക്കാത്തതോടെ വലിയ തുക മുടക്കി ഓണം ആഘോഷിക്കാൻ എത്തേണ്ട അവസ്ഥയിലാണ് ബംഗളൂരു മലയാളികൾ

പതിവ് തെറ്റിക്കാതെ ഉത്സവ സീസണിലെ സ്വകാര്യ ബസുകളിലെ പരസ്യ കൊള്ള തുടരുകയാണ്‌. ഓൺലൈനിലെ ടിക്കറ്റ് നിരക്ക് മാത്രം പരിശോധിച്ചാൽ അത് വ്യക്തമാകും. ഈ മാസം പത്ത് വരെ ബംഗളൂരു – എറണാകുളം റൂട്ടിൽ ടിക്കറ്റ് നിരക്ക് 700 മുതൽ 1500 വരെയാണ്, എന്നാൽ 10ന് ശേഷം അത് 2500 മുതൽ 4500 രൂപ വരെയായി വർധിക്കും. ബംഗളൂരു – തിരുവനന്തപുരം റൂട്ടിൽ നിലവിൽ 1500 മുതൽ 2000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. ഈ മാസം 10ന് ശേഷം 4000 മുതൽ 5000 രൂപ വരെയാണ് നിരക്ക്. കോഴിക്കോട്ടേക്കും, കണ്ണൂരേക്കും സമാനമാണ് സാഹചര്യം. ഓണത്തോടടുത്ത ദിവസങ്ങളിൽ ഇരട്ടിയിൽ കൂടുതലാണ് നിരക്ക് വർധന

കേരളത്തിലേക്കും, തിരിച്ച് ബംഗളൂരുവിലേക്കുമായി കേരള ആർ ടി സി 58 സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പത്താം തീയതി കഴിഞ്ഞുള്ള ടിക്കറ്റുകൾ ഭൂരിഭാഗവും ഇതിനകം വിറ്റഴിഞ്ഞു.

Advertisement