തിരുവനന്തപുരം. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഇന്ധന വില ഏകീകരിച്ചു ഉപയോക്താവിനുകുറഞ്ഞ വിലയിൽ ഇന്ധനം ലഭിക്കുന്നതിനുള്ള നടപടി കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്ന് ഫെഡറേഷൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഇന്ധനം GST യിൽ ഉൾപെടുത്തിയാൽ പലസംസ്ഥാനത്തും ഇപ്പോൾ ലഭിക്കുന്ന വിലയെക്കാൾ 25ശതമാനം വിലക്കുറവിൽ ഇന്ധനം ലഭിയമാകും കൂടാതെ എല്ലാ സംസ്ഥാനത്തും ഉപയോക്താവിനുഒരേ വിലയിൽ ഇന്ധനം ലഭിക്കും ഇതുവഴി നികുതി വെട്ടിച്ചുള്ള ഇന്ധന കടത്തു തടയാൻ കഴിയും, വലിയ പരിസ്ഥിതി മലിനീകരണത്തിന് ഇടയാക്കുന്ന വ്യാജ ഇന്ധന കടത്തും തടയാനാകും നിലവിൽ ചില സ്വകാര്യ വ്യക്തികളും പമ്പുകളും വ്യാപകമായി വ്യാജ ഇന്ധനം കേരളത്തിൽ ഉപയോഗിച്ച് വരുന്നു. ഇതിനു കാരണം മറ്റ് സംസ്ഥാന ങ്ങളിലെ ഇന്ധന വില കുറവാണു. അതിർത്തി കടന്നുവ്യാജ ഇന്ധന കടത്തിലൂടെ മാസത്തിൽ കോടി കണക്കിന് രൂപ കേരള സർക്കാരിന് നഷ്ടം ആകുന്നു ഇത്തരത്തിലുള്ള ഇന്ധന കടത്തിനുചില ഭരണ കക്ഷിനേതാക്കളുടെ സഹായം ഇന്ധന കടത്തു മാഫിയക്ക് ഉണ്ട്. ഈ വിഷയം പലതവണ ഫെഡഷൻ സർക്കാർ ശ്രദ്ധയിൽ പെ ടുത്തിയെങ്കിലും പരിശോധനക്ക് ഒന്നോ രണ്ടോ ദിവസത്തെ കാലാവധിയും ഈ പരിശോധനായിൽതന്നെ കോടികണക്കിന് പിഴ ഇനത്തിൽ ലഭിച്ച സംഭവങ്ങളും ഉണ്ട്.
ഇതുമൂലം. കേരളത്തിന്റെ അതിർത്തി സംസ്ഥാനങ്ങളെ ഇന്ധനവ്യാജ ഇന്ധന കടത്തു മൂലം കേരളത്തിലെ പൊതുമേഖ എണ്ണകമ്പനികളിലെ പമ്പുകളിൽ മുൻകാലങ്ങളെ അഫെഷിച്ചു 50ശതമാനം കച്ചവടം കുറഞ്ഞു അടച്ചു പൂട്ടൽ ഭീഷണിയിൽ ആണ്. കൂടാതെ കേരളത്തിൽ ചില പ്രൈവറ്റ് ഓയിൽ കമ്പനികൾ മൂക്കിനും മൂലയിലും 5കോടി വരെ മുടക്കി പുതിയ പമ്പുകൾ സ്ഥാപിക്കുന്നതും അന്ന്യയ സംസ്ഥാന ഇന്ധനം വിറ്റു ലാഭം കൊയ്യാം എന്നുള്ള ലക്ഷ്യത്തിൽ ആണ് പ്രൈവറ്റ് കമ്പനികൾക് മാർക്കറ്റ് ഡിസ്പ്പിലിങ് ഗൈഡ് ലൈൻ(MDG )ബാധകം ഇല്ലാത്തതും,പൊതു മേഖല ഓയിൽ കമ്പനി പോലെ ഓയിൽ ഇൻഡസ്ട്രിപരിശോധന ഇല്ലാത്തതും അവർക്ക് ഏതു തരത്തിലും ഉപയോക്താവിനെ ചൂഷണം ചെയ്യാൻ സാധിക്കും. ആയതിനാൽ കേരളത്തിലെ പൊതുമേഖ പെട്രോൾ പമ്പുകളെ യും ഡീലർ സമൂഹത്തെയും സംരെക്ഷിക്കാൻ ആവശ്യമായ നടപടികൾ ഉണ്ടാകണമെന്ന് ആൾ കേരള ഫെഡറേഷൻ പെട്രോളിയും ട്രെഡേഴ്‌സ് സംസ്ഥാന പ്രസിഡന്റ് ടോമി തോമോസ്, ജനറൽ സെക്രട്ടറി സഫ അഷ്‌റഫ്, ട്രഷർ മൂസ, വൈസ് പ്രസിഡന്റ് മൈതനം വിജയൻ എന്നിവർ ആവശ്യപെട്ടു