വാർത്താനോട്ടം

Advertisement

2024 സെപ്തംബർ 07 ശനി

BREAKING NEWS

👉ആർ എസ് എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി തൃശൂരിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ കൂടികാഴ്ച നടത്തിയെന്ന് എഡിജിപി എം ആർ അജിത്ത് കുമാർ സമ്മതിച്ചു.

👉 പൂരം അലങ്കോലപ്പെടുത്താൻ എഡിജിപി കൂട്ട് നിന്നതായി രമേശ് ചെന്നിത്തല. സി പി എം ബി ജെ പി ബാന്ധവത്തിൻ്റെ ഭാഗമായിരുന്നു ബിജെപി എ ഡി ജി പി കൂടികാഴ്ച

👉പി വി അൻവറിൻ്റെ ആരോപണം എന്ത് കൊണ്ട് പാർട്ടി അന്വേഷിക്കുന്നില്ലെന്ന് ചെന്നിത്തല

👉 ഉന്നത പോലീസുദ്യോഗസ്ഥർ ബലാത്സംഗം ചെയ്തതായി ആരോപണം ഉന്നയിച്ച വീട്ടമ്മയ്ക്കെതിരെ പരാതി നൽകുമെന്ന് പി വി ബെന്നി

👉മുൻ മലപ്പുറം എസ്പി എസ് സുജിത് ദാസ് ഐപിഎസ് ,ഡിവൈഎസ്പി വിവി ബെന്നി ,എസ്എച്ചഒ വിനോദ് മലയാറ്റൂർ എന്നിവർ ലൈംഗീകമായി പീഡിപ്പിച്ചെന്നായിരുന്നു വീട്ടമ്മയുടെ വെളിപ്പെടുത്തൽ.

👉ആരോപണത്തിന് പിന്നിൽ വ്യക്തി വൈരാഗ്യമാണ് എന്ന് വിവി ബെന്നി പ്രതികരിച്ചു. വാർത്ത ആദ്യം നൽകിയ ചാനലിന്റെ ഉടമകളാണ് ആരോപണത്തിന് പിന്നിൽ ,മുട്ടിൽ മരംമുറി കേസിലെ വൈരാഗ്യമാണ് കാരണമെന്നും വിവി ബെന്നി പറഞ്ഞു

🌴കേരളീയം🌴

🙏 ഓണം പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അഡ്വാന്‍സായി 20,000 രൂപയും പാര്‍ട്ട് ടൈം, കണ്ടിന്‍ജന്റ് ഉള്‍പ്പെടെയുള്ള മറ്റു ജീവനക്കാര്‍ക്ക് 6000 രൂപയും അനുവദിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4000 രൂപ ബോണസും ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നല്‍കും.

🙏 പി.വി. അന്‍വര്‍ എം.എല്‍.എയുടെ പരാതി സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് പരിശോധിച്ചുവെന്ന് എം.വി. ഗോവിന്ദന്‍. പരാതിയില്‍ പത്തനംതിട്ട എസ്.പി. ആയിരുന്ന സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്തുവെന്നും പി.വി. അന്‍വറിന്റെ പരാതിയില്‍ ഉന്നയിച്ചിട്ടുള്ളത് ഭരണതലത്തിലുള്ള ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നും അത് ഭരണതലത്തില്‍ പരിശോധിക്കേണ്ടതാണെന്ന അഭിപ്രായമാണ് പാര്‍ട്ടിക്കുള്ളതെന്നും പാര്‍ട്ടി തലത്തില്‍ പരിശോധനയില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

🙏 ടെലിവിഷന്‍ വാര്‍ത്താ ചാനലുകളില്‍ നടക്കുന്ന ചര്‍ച്ചകളിലേക്ക് പ്രതിനിധികളെ അയക്കേണ്ടതുണ്ടോ എന്ന കാര്യം പാര്‍ട്ടി ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വര്‍ വിഷയത്തില്‍ എന്തുകൊണ്ടാണ് ചാനല്‍ ചര്‍ച്ചകളിലേക്ക് സി.പി.എം. പ്രതിനിധികളെ അയക്കാത്തത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു എം.വി. ഗോവിന്ദന്‍..

🙏 കോതമംഗലം സ്വദേശിനിയായ യുവതിയുടെ ആരോപണങ്ങളില്‍ ഡിജിപിക്ക് വിശദമായ പരാതി നല്‍കി നടന്‍ നിവിന്‍ പോളി. തനിക്കെതിരായ പരാതി വ്യാജമാണെന്നും ഗൂഢാലോചനയുണ്ടെങ്കില്‍ പുറത്തുകൊണ്ടുവരണമെന്നുമാണ് ആവശ്യം. കേസില്‍ ആരോപിക്കുന്ന കഴിഞ്ഞ ഡിസംബറില്‍ കേരളത്തില്‍ ഉണ്ടായിരുന്നുവെന്നും തെളിവായി പാസ്പോര്‍ട്ട് ഹാജരാക്കുമെന്നും നിവിന്‍ പറഞ്ഞു.

🙏 തിരുവനന്തപുരം ജില്ലയിലെ നേമം റെയില്‍വേ സ്റ്റേഷന്റെ പേര് തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളി തിരുവനന്തപുരം നോര്‍ത്ത് എന്നും പേര് മാറ്റി സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറങ്ങി. സംസ്ഥാന സര്‍ക്കാറിന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി. റെയില്‍വേ ബോര്‍ഡിന്റെ ഉത്തരവ് കൂടി പുറത്ത് വന്നാല്‍ ഔദ്യോഗികമായി പേര് മാറ്റം നിലവില്‍ വരും.

🙏 ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ 350 ന് മുകളില്‍ വിവാഹങ്ങള്‍. ദര്‍ശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താന്‍ ഗുരുവായൂര്‍ ദേവസ്വം പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വിവാഹം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പുലര്‍ച്ചെ നാലു മണി മുതല്‍ കല്യാണങ്ങള്‍ നടത്തുമെന്നും താലികെട്ടിനായി ആറ് മണ്ഡപങ്ങള്‍ സജ്ജമാക്കുമെന്നും ചെയര്‍മാന്‍ ഡോ. വികെ വിജയന്‍ അറിയിച്ചു.

🙏 ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികളോട് ക്ലാസില്‍ കയറാന്‍ പറഞ്ഞതിന് അധ്യാപക ദിനത്തില്‍ കണ്ണൂരില്‍ അധ്യാപകനെ മര്‍ദിച്ച രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

🙏 സംവരണ തത്വം പാലിക്കാതെ പട്ടിക ഇറക്കിയെന്ന വ്യാപക പരാതിയെ തുടര്‍ന്ന് എഞ്ചിനീയറിങ് പ്രവേശനത്തിനുള്ള കീം മൂന്നാം ഘട്ട അലോട്ട്മെന്റ് പട്ടിക പിന്‍വലിച്ചു. വ്യാഴാഴ്ച ഇറക്കിയ പട്ടികയാണ് പിന്‍വലിച്ചത്.

🇳🇪 ദേശീയം 🇳🇪

🙏 തീവ്രവാദത്തിന്റെ കേന്ദ്രമെന്നത് മാറ്റി കശ്മീരിനെ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര മന്ത്രി അമിത് ഷാ. ജമ്മു-കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ പ്രകടന പത്രികയിലാണ് ഈ പ്രഖ്യാപനം.

🙏 മത്സരിക്കാന്‍ സീറ്റ് ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് പൊട്ടിക്കരഞ്ഞ് ഹരിയാനയിലെ ബിജെപി എംഎല്‍എ ശശി രഞ്ജന്‍ പര്‍മര്‍. ടിവി അഭിമുഖത്തിനിടെയാണ് ശശി രഞ്ജന്‍ പര്‍മര്‍ പൊട്ടിക്കരഞ്ഞത്.

🙏 ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രംഗ് പൂനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ദില്ലി എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഇരുവരും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. ഹരിയാന പിസിസി അധ്യക്ഷന്‍ പവന്‍ ഖേരയോടൊപ്പമാണ് ഇരുവരും എത്തിയത്.

🙏 ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. 31 പേരുടെ പട്ടികയാണ് പുറത്തിറക്കിയത്. ഇന്നലെ കോണ്‍ഗ്രസില്‍ ചേര്‍ന്ന ഗുസ്തി താരം വിനേഷ് ഫോഗട്ട് ജുലാന മണ്ഡലത്തില്‍നിന്നാണ് മത്സരിക്കുക.

🙏 ആഗ്ര-അലിഗഡ് ദേശീയപാതയില്‍ മീറ്റായിക്ക് സമീപം വാനും ബസും കൂട്ടിയിടിച്ച് 12 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഹത്രസിലെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ ആഗ്രയിലെ ഖണ്ഡൗലി ഗ്രാമത്തിലെ സെമ്ര സ്വദേശികളാണ് അപകടത്തില്‍ മരിച്ചത്.

🙏 കഞ്ചാവ് കൃഷി നിയമവിധേയമാക്കുന്നതിനുള്ള പ്രമേയത്തിന് ഹിമാചല്‍ പ്രദേശ് നിയമസഭയുടെ അംഗീകാരം. മരുന്ന് നിര്‍മാണത്തിനും മറ്റ് വ്യാവസായിക ആവശ്യങ്ങള്‍ക്കും വേണ്ടി കഞ്ചാവ് കൃഷി ചെയ്യാനുള്ള സാധ്യത ഊന്നിപ്പറയുന്ന പ്രമേയത്തില്‍ കഞ്ചാവ് കൃഷി, സംസ്ഥാനത്തിന് നല്ലൊരു സാമ്പത്തിക സ്രോതസായി ഉപയോഗിക്കാനാവുമെന്നും വിശദീകരിക്കുന്നുണ്ട്.

🇦🇴 അന്തർദേശീയം 🇦🇺

🙏വ്യത്യസ്ത മതങ്ങളില്‍ വിശ്വസിക്കുന്ന നമ്മളെല്ലാവരും സഹോദരങ്ങളാണെന്നും എല്ലാവരും ദൈവത്തിലേക്ക് സഞ്ചരിക്കുന്ന തീര്‍ത്ഥാടകരാണെന്നും മതത്തെ മുന്‍നിര്‍ത്തി സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കരുതെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളിലൊന്നായ ഇന്‍ഡോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയിലുള്ള ഇസ്തിഖലല്‍ മോസ്‌കിനെയും സെന്റ് മേരി ഓഫ് അസംപ്ഷന്‍ കത്തീഡ്രലിനെയും ബന്ധിപ്പിക്കുന്ന ഭൂഗര്‍ഭ തുരങ്കമായ ‘സൗഹൃദത്തിന്റെ തുരങ്കം’ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മാര്‍പ്പാപ്പ.

🏏🥍കായികം 🏑🏋️‍♀️

🙏 പാരീസ് പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് ആറാം സ്വര്‍ണം. പുരുഷന്‍മാരുടെ ഹൈജമ്പ് ടി64 വിഭാഗത്തില്‍ പ്രവീണ്‍ കുമാറാണ് ഇന്ത്യയ്ക്കായി ആറാം സ്വര്‍ണം നേടിയത്. ഇതോടെ പാരീസ് പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 26 ആയി. ആറ് സ്വര്‍ണം, ഒമ്പത് വെള്ളി, 11 വെങ്കലവുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. നിലവില്‍ 14-ാം സ്ഥാനത്താണ് ഇന്ത്യ