എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച: ഇടതു ചെലവിൽ അങ്ങനെയൊരു കൂടിക്കാഴ്ച വേണ്ടെന്ന് ബിനോയ് വിശ്വം, ആർക്കും ആരേയും കാണാമെന്ന് മന്ത്രി സജി ചെറിയാൻ

Advertisement

തിരുവനന്തപുരം:എഡിജിപി എംആർ അജിത് കുമാറും ആർഎസ്എസ് ദേശീയ നേതാവും തമ്മിൽ നടന്ന കൂടിക്കാഴ്ചക്കെതിരെ സിപിഐ. കൂടിക്കാഴ്ച നടന്നെങ്കിൽ അത് ഗൗരവതരമെന്ന് തൃശ്ശൂരിലെ സിപിഐ സ്ഥാനാർഥി വിഎസ് സുനിൽ കുമാറും കൂടിക്കാഴ്ച ഇടത് ചെലവിൽ വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പ്രതികരിച്ചു

ആർഎസ്എസ് നേതാവും എഡിജിപിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ച ദുരൂഹമാണ്. എൽഡിഎഫ് ചെലവിൽ ഒരു ഉദ്യോഗസ്ഥനും അങ്ങനെ ചർച്ച നടത്തേണ്ട. വിജ്ഞാന ഭാരതി പ്രതിനിധിക്കൊപ്പം എന്ത് വിജ്ഞാനം പങ്കുവെക്കാനാണ് എഡിജിപി പോയത്. കൂടിക്കാഴ്ചയുടെ വിവരങ്ങൾ ജനങ്ങളോട് വിശദീകരിക്കണം. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും ബിനോയ് വിശ്വം പറഞ്ഞു

എന്നാൽ ആർക്കും ആരേയും കാണാമെന്ന് സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു. ഉയർന്നു വരുന്ന ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും മന്ത്രി പറഞ്ഞു.