കൊച്ചി.നടൻ നിവിന്പോളിക്കെതിരെയായ പീഡന കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും .
കേസിൽ അന്വേഷണ സംഘം രണ്ട് തവണ നേരിട്ടു യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു . സംഭവം നടന്ന തിയതിയുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് ഇപ്പോഴും ചില അവ്യക്തതകൾ ഉണ്ട്.താന്‍ ഉറക്കപിച്ചില്‍ പറഞ്ഞ തീയതിയാണ് ആദ്യത്തേതെന്നും കൃത്യമായ തീയതി നല്‍കുമെന്നും ചില മാധ്യമങ്ങളോട് പരാതിക്കാരി പ്രതികരിച്ചിരുന്നു.
ഒരിക്കൽ കൂടി പരാതിക്കാരിയുടെ വിശദമായ മൊഴി രേഖപ്പെടുത്താനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട് . തനിക്കെതിരെയുള്ളത് വ്യാജആരോപണം എന്ന നിവിന്പോളി ഡിജിപി യ്ക്ക് നൽകിയ പരാതി ഉടൻ എറണാകുളം റൂറൽ പൊലീസിന് കൈമാറും .അതേസമയം ജാമ്യം ലഭിച്ചെങ്കിലും മുകേഷിന് രണ്ട് ദിവസത്തിനുള്ളിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകാനുള്ള നീക്കത്തിലാണ്. പ്രത്യേക അന്വേഷണ സംഘം .