മുഹമ്മദ് ആട്ടൂർ തിരോധാനം,എഡിജിപി, എം ആർ അജിത്ത് കുമാറിനെതിരായ ആരോപണം കടുപ്പിച്ച് പി വി അൻവർ

Advertisement

കോഴിക്കോട്.മുഹമ്മദ് ആട്ടൂർ തിരോധാനക്കേസിൽ എ.ഡി.ജി.പി, എം.ആർ അജിത്ത് കുമാറിനെതിരായ ആരോപണം കടുപ്പിച്ച് പി.വി അൻവർ എം.എൽ എ . മുഹമ്മദ് ആട്ടൂരിൻ്റെ തിരോധാനത്തിന് പിന്നിൽ എം.ആർ അജിത്ത് കുമാറിൻ്റെ കറുത്ത കൈകൾ. അജിത്ത് കുമാറിനെതിരായ തെളിവ് തൻ്റെ കൈവശമുണ്ട്. തെളിവുകൾ നശിപ്പിക്കാനാണ് അജിത്ത് കുമാർ അവധിയിൽ പോയതെന്നും പി.വി അൻവർ . മുഹമ്മദ് ആട്ടൂരിൻ്റെ കുടുംബത്തെ വീട്ടിലെത്തി കണ്ടതിന് ശേഷമായിരുന്നു പ്രതികരണം

മുഹമ്മദ് ആട്ടൂർ തിരോധാനക്കേസിൽ എ.ഡി ജി.പി എം ആർ അജിത്ത് കുമാറിൻ്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പി.വി അൻവർ എം എൽ എ ആട്ടൂരിൻ്റെ കുടുംബത്തെ കാണാൻ എത്തിയത്. കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ അദ്ദേഹം എം.ആർ അജിത്ത് കുമാറിനെതിരായ വിമർശനത്തിൻ്റെ മൂർച്ചക്കൂട്ടി. മുഹമ്മദ് ആട്ടൂർ തിരോധാനത്തിനും അന്വേഷണത്തിലും അജിത്ത് കുമാറിൻ്റെ പങ്കുണ്ട് ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിച്ചു. അജിത്ത് കുമാറിൻ്റെ കറുത്ത കൈകൾ പ്രവർത്തിച്ചു. ഇതിൻ്റെ തെളിവുകൾ തൻ്റെ കൈവശമുണ്ട് ഈ തെളിവുകൾ നശിപ്പിക്കാനാണ് 4 ദിവസം അജിത്ത് കുമാർ അവധിയ്ക്ക് പോയത്

എ.ഡി ജി.പി മാറും കാലചക്രം തിരിയുകയാണല്ലോ നല്ലതിനായി പ്രാർത്ഥിക്കാമെന്നും അൻവർ. പി.ശശിക്കെതിരായ ആരോപണങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ ഇതായിരുന്നു മറുപടി

അതേ സമയം കുടുംബം പുതിയ പരാതി ക്രൈംബ്രാഞ്ച് സംഘത്തിന് നൽകും പൊലിസ് അന്വേഷണത്തിലെ വീഴ്ചകൾ ഉൾപ്പടെ ചൂണ്ടിക്കാട്ടിയാകും ഇത്. ക്രൈംബ്രാഞ്ച് സംഘം നാളെ കുടുംബത്തിൻ്റെ മൊഴി രേഖപ്പെടുത്തും