തിരുവന്തപുരം: ജലവിതരണം പൂർണ്ണമായും നിലച്ചതിനെ തുടർന്ന് തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.സ്കൂളുകളിലെ പരീക്ഷകൾ മാറ്റി. അവധിയുള്ള സ്ക്കൂളുകളിലെ ഇന്നത്തെ പരീക്ഷ 13 ന് നടക്കും.കേരള സർവ്വകലാശാലകളിലെ പരീക്ഷകളും മാറ്റിയിട്ടുണ്ട്.
കോർപ്പറേഷൻ പരിധിയിലെ 33 വാർഡുകളിൽ പൂർണ്ണമായും 12 വാർഡുകളിൽ ഭാഗീകമായും കഴിഞ്ഞ 5 ദിവസമായി കുടിവെളളം മുടങ്ങിയിരുന്നു.തിരുവനന്തപുരം -നാഗർകോവിൽ രണ്ടാം റെയിൽപാത നിർമ്മാണത്തിന് തടസ്സമാ പൈപ്പ് ലൈനുകൾ മാറ്റാനുള്ള പണികൾ കാരാണമാണ് ജലവിതരണം തടസ്സപ്പെട്ടത്. ബദൽ സംവിധാനങ്ങൾ പാളിയെന്ന വ്യാപക പരാതിയെ തുടർന്ന് ഇന്നലെ രാത്രിയോടെ പമ്പിങ് പുനരാരംഭിച്ചു.ഇന്ന് ഉച്ചയോടെ മാത്രമേ ജലവിതരണം പൂർണ്ണ തോതിൽ എത്തുകയുള്ളു. ഉദ്യോഗസ്ഥർ വേണ്ടത്ര കൂടിയാലോചനകൾ നടത്തിയില്ലെന്ന് വി കെ.പ്രശാന്ത് എംഎൽഎ പറഞ്ഞു. കാര്യപ്രാപ്തിയുള്ള ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും ജലവിഭവ മന്ത്രി ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.