എസ് എൻ കോളജ് സുവർണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസ് സുപ്രീംകോടതിയില്‍ ഇന്ന്

Advertisement

ന്യൂഡെല്‍ഹി. എസ്.എൻ കോളജ് സുവർണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസിലെ പ്രതിയായ വെള്ളാപ്പള്ളി നടേശന് എതിരായ തു​ട​ര​ന്വേ​ഷ​ണം റദ്ദാക്കിയ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു .കൊ​ല്ലം എ​സ്.​എ​ൻ കോ​ള​ജ് സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ ഫ​ണ്ട് തി​രി​മ​റി​ക്കേ​സി​ൽ തു​ട​ര​ന്വേ​ഷ​ണം വേ​ണ്ടെ​ന്നും വെള്ളാപ്പള്ളി വിചാരണ നേരിടണമെന്നുമായിരുന്നു ഹൈകോടതി വിധി. ഇതിനെതിരെയാണ് വെള്ളാപ്പള്ളിയുടെ ഹർജി.1998-99ൽ കൊല്ലം എസ്.എൻ കോളജ്​ സുവർണ ജൂബിലി ആഘോഷ ഭാഗമായി പൊതുജനങ്ങളിൽ നിന്ന്​ പിരിച്ച പണത്തിൽ 55 ലക്ഷം രൂപ എസ്.എൻ ട്രസ്റ്റിലേക്ക്​ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശൻ മാറ്റിയതായാണ് കേസ്.

കൊല്ലം ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കി 2020ൽ കുറ്റപത്രം ഫയൽ ചെയ്തിരുന്നു. എന്നാൽ, ഏക പ്രതിയായ വെള്ളാപ്പള്ളി നടേശൻ കോടതിയിൽ ഹാജരായില്ല.കേസിൽ തുടരന്വേഷണം നടത്താൻ കൊല്ലം സി.ജെ.എം കോടതി ഉത്തരവിട്ടെങ്കിലും ഹൈകോടതി അത് റദ്ദ്​ ചെയ്ത് പ്രതി വിചാരണ നേരിടണമെന്ന്​ വിധിക്കുകയായിരുന്നു. കേസ്​ തുടരേണ്ടതില്ലെന്ന റിപ്പോർട്ട്​ അംഗീകരിക്കണമെന്ന വെള്ളാപ്പള്ളിയുടെ ആവശ്യവും ഹൈകോടതി തള്ളിയിരുന്നു. തുടർന്നാണ്​ വെള്ളാപ്പള്ളി സുപ്രീംകോടതിയെ സമീപിച്ചത്. മുതിർന്ന അഭിഭാഷകനായ വി.ഗിരി, റോയ് എബ്രഹാം എന്നിവർ ആണ് വെള്ളാപ്പള്ളി നടേശന് വേണ്ടി ഹാജരാകുന്നത്. സ്റ്റാൻഡിംങ് കോണ്‍സല്‍ ജോൺസൽ ഹർഷാദ് വി ഹമീദ്, ദിലീപ് പൂലക്കോട് എന്നിവർ എതിർഭാഗത്തെ പ്രതിനിധീകരിക്കും